പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് പ്രതിയുടെ വീടിന് നേരെ ആക്രമണം; പെട്രോള്‍ നിറച്ച കുപ്പി എറിഞ്ഞു
പാലക്കാട്: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം. കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് നേരെ പെട്രോള്‍ നിറച്ച കുപ്പി എറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്.
ശ്രീനിവാസന്‍ വധക്കേസില്‍ ഫിറോസിനെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം ഓടിച്ചയാളാണ് ഫിറോസ്. പാലക്കാട് ഇരട്ടക്കൊലപാതകങ്ങളില്‍ പൊലിസ് അതീവ ജാഗ്രതപുലര്‍ത്തുന്ന സാഹചര്യത്തിലാണ് ആക്രമണം. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല.
അതേസമയം ശ്രീനിവാസന്‍ വധക്കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. പാലക്കാട് മുണ്ടൂര്‍ സ്വദേശി നിഷാദ്, ശങ്കുവാരത്തോട് സ്വദേശികളായ അക്ബര്‍ അലി, അബ്ബാസ് എന്നിവരാണ് പിടിയിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 16 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."