'പ്രതിഛായ കെട്ടിപ്പടുക്കുന്നതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ജീവിതത്തിലുണ്ട്'; വിമര്‍ശനവുമായി അനുപം ഖേര്‍
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി നടന്‍ അനുപം ഖേര്‍. കൊവിഡ് വ്യാപനത്തിന് സര്‍ക്കാറിന്റെ കെടുകാര്യസ്ഥത കാരണമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പല വിഷയങ്ങളിലും മോദി സര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയ ആളാണ് അനുപം ഖേര്‍.
ദേശീയ മാധ്യമായ എന്‍.ഡി.ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ എവിടെയോ അവര്‍ക്ക് വീഴ്ച സംഭവിച്ചു. പ്രതിഛായ കെട്ടിപ്പടുക്കുന്നതിനെക്കാള്‍ വലിയ കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് അവര്‍ തിരിച്ചറിയേണ്ട സമയമാണിത്,' അനുപം ഖേര്‍ പറഞ്ഞു.
പ്രതിസന്ധിക്കിടെ സമൂഹത്തില്‍ ഉയരുന്ന പരസ്യ വിമര്‍ശനങ്ങളില്‍ പലതും കഴമ്പുള്ളതാണ്. രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന് സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
നദികളില്‍ മനുഷ്യരുടെ മൃതദേഹം ഒഴുകുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ മനുഷ്യത്വരഹിതമായ വ്യക്തിയെ മാത്രമേ ബാധിക്കാതിരിക്കുകയുള്ളു. എന്നാല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മറ്റു പാര്‍ട്ടികള്‍ ഇവ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."