രാജ്യത്ത് കൊവിഡ് നാലാം തരംഗമില്ലെന്ന് ഐ.സി.എം.ആര്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും നാലാം തരംഗം ഉണ്ടായിട്ടില്ലെന്ന് ഐ.സി.എം.ആര്. കേസുകളില്‍ വര്‍ധന ചില പ്രദേശങ്ങളില്‍ മാത്രമാണ്.രാജ്യവ്യാപകമായി കേസുകള്‍ കൂടുന്നില്ലെന്നും ഐ.സി.എം.ആര് വ്യക്തമാക്കി.
ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ് കേസുകളുടെ വര്‍ധനവ് കാണുന്നുണ്ടെങ്കിലും. ലഭിക്കുന്ന കണക്കുകള്‍ വച്ച് കൊവിഡ് നാലാം തരംഗത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നത്.
പല പ്രദേശങ്ങളിലും കൊവിഡ് പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഡല്‍ഹിയില്‍ ശനിയാഴ്ച 5.10% പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്തു. പരിശോധന കുറച്ചതാണ് ഇതിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ദേശീയ തലസ്ഥാനത്തെ പോസിറ്റീവിറ്റി നിരക്ക് കഴിഞ്ഞ മാസം അവസാനത്തോടെ 7% ആയി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."