HOME
DETAILS

കേരളത്തിലെ എഞ്ചിനീയറിങ്, മെഡിക്കല്‍, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശനം; കീം 2024- അപേക്ഷ ഏപ്രില്‍ 17 വരെ

  
Web Desk
April 13 2024 | 14:04 PM

keam 2024 apply till april 17

കേരളത്തിലെ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു.  www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'KEAM2024 Online Application' എന്ന ലിങ്ക് മുഖേന 2024 മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 17 വൈകുന്നേരം 5.00 മണിവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷകരുടെ എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ഒപ്പ് എന്നിവ 2024 ഏപ്രില്‍ 17നകം അപേക്ഷയോടൊപ്പം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. 

വിവിധ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് 2024 ഏപ്രില്‍ 24 വൈകുന്നേരം 5:00 മണിവരെ അവസരം ഉണ്ടായിരിക്കുന്നതാണ്. 

അപേക്ഷയുടെ അക്‌നോളജ്‌മെന്റ് പേജിന്റെ പകര്‍പ്പോ മറ്റ് അനുബന്ധ രേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേയ്ക്ക് അയയ്യേണ്ടതില്ല. 

അപേക്ഷകന്‍ ഏതെങ്കിലും ഒരു കോഴ്‌സിനോ/എല്ലാ കോഴ്‌സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ.

കേരളത്തിലെ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മേല്‍ പറഞ്ഞ തീയതിക്കുള്ളില്‍ 'KEAM2024 Online Application' എന്ന ലിങ്ക് മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതും, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തുന്ന നീറ്റ് യു.ജി 2024 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്. 

കേരളത്തിലെ ആര്‍ക്കിടെക്ചര്‍ കോഴ്‌സില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മേല്‍ പറഞ്ഞ തീയതിക്കുള്ളില്‍  'KEAM 2024 Online Application' എന്ന ലിങ്ക് മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതും കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (COA) നടത്തുന്ന NATA 2024 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്.

അപേക്ഷ: www.cee.kerala.gov.in

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago