കൊച്ചിയില്‍ വായുഗുണനിലവാരം അപകടകരം; സൂചിക 200ന് മുകളില്‍
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിലെ വായു ഗുണനിലവാരത്തില്‍ 11ാം ദിവസവും മാറ്റമില്ല. കൊച്ചിയിലെ അന്തരീക്ഷവായു മോശം അവസ്ഥയില്‍ തുടരുകയാണ്. നേരത്തെ മുന്നൂറിന് മുകളില്‍ വരെ പോയ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്, ഇന്നലെ രാവിലെ 220 പിന്നിട്ട നിലയിലാണെന്ന് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് എന്ന വെബസൈറ്റ് പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ ശരാശരി വായുഗുണനിലവാരം 135ഉം രാജ്യത്ത് 128 ഉം ആയിരുന്നപ്പോള്‍, കൊച്ചിയിലേത് 160ന് മുകളിലായിരുന്നു. ഞായാറാഴ്ച രാവിലത്തെ കണക്കുപ്രകാരം ലോകത്തെ ഏറ്റവും മോശമായ വായുനിലവാരമുള്ള നഗരങ്ങളില്‍ 94ാം സ്ഥാനത്താണ് കൊച്ചി. തീപിടിത്തമുണ്ടായ ശേഷം ഏറ്റവും മോശം ശരാശരി വായുഗുണനിലവാരം ഉണ്ടായിരുന്നത് ചൊവ്വാഴ്ചയാണ്. മാര്‍ച്ച് ഏഴിന് 294 ആയിരുന്നു എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്. മാര്‍ച്ച് അഞ്ചിന് ശരാശരി വായുഗുണനിലവാരം 282 വരെ രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഒന്‍പതിന് രേഖപ്പെടുത്തിയ കണക്കുപ്രകാരം ശരാശരി വായുനിലവാരം 257 ആയിരുന്നു. ശനിയാഴ്ച 11ന് വായുനിലവാരം 300 തൊട്ടു. ഞായറാഴ്ച രാവിലെ 6.30ഓടെ വായുഗുണനിലവാരം 207 ഉം, എഴിന് 222ഉം, എട്ടിന് 212ഉം 9.30ഓടെ 209 ഉം ആയി.
വിവരങ്ങള്‍ പ്രകാരം 50 വരെയാണ് നല്ല ഗുണനിലവാരം. 51 മുതല്‍ 100 വരെ ശരാശരിയാണ് കണക്കാക്കുന്നത്. 101ന് മുകളില്‍ മോശം നിലയും 201ന് മുകളില്‍ എത്തുന്നത് ആരോഗ്യത്തിന് അപകടകരവുമാണ്. 301ന് മുകളില്‍ എത്തുന്നത് അതിഗുരുതര സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."