തൃക്കാക്കരയില്‍ ഉമ തോമസ് യു.ഡി.എഫ് സ്ഥാനാര്‍ഥി; കെ.പി.സി.സി നിര്‍ദ്ദേശിച്ച പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചു
തിരുവനന്തപുരം:തൃക്കാക്കരയില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി. കെപിസിസി നിര്‍ദേശിച്ച പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. അന്തരിച്ച തൃക്കാക്കര എംഎല്‍എ പി.ടി.തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു.
ലിസ്റ്റ് ഹൈക്കമാൻഡിനു കൈമാറിയെന്നും സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉച്ചയ്ക്കുശേഷം പറഞ്ഞിരുന്നു.
ഒറ്റക്കെട്ടായാണ് കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ പ്രതികരിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എം.എം.ഹസൻ, രമേശ് ചെന്നിത്തല എന്നിവർ ഇന്ദിരാഭവനിൽ യോഗം ചേർന്നശേഷമാണ് സ്ഥാനാർഥിയെ സംബന്ധിച്ചു തീരുമാനം എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."