HOME
DETAILS

പശുവിനെ കൊന്നെന്ന് ആരോപണം; രണ്ട് യുവാക്കളെ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി

  
Web Desk
May 03 2022 | 16:05 PM

2-tribals-accused-of-killing-cow-beaten-to-death-in-madhya-pradesh

ഭോപ്പാല്‍: പശുവിനെ കൊന്നെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ രണ്ട് ആദിവാസി യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്. മധ്യപ്രദേശിലെ സിയോണി ജില്ലയിലാണ് സംഭവം. സംഭവത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.

20 പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ക്രൂരമായി മര്‍ദനമേറ്റ ഇരുവരും ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്.

20 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സിയോനി പൊലീസ് മേധാവിയും മറ്റു ഉദ്യോഗസ്ഥരും കൊലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചു. പ്രതികള്‍ക്കെതിരെ കൊലപാതകത്തിന് കേസ് റജിസ്റ്റര്‍ ചെയ്തതായും ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നതായും പൊലീസ് പറഞ്ഞു.

കൊലപ്പെട്ടവരുടെ വീട്ടില്‍നിന്ന് 12 കിലോയോളം ഇറച്ചി കണ്ടെടുത്തു.

സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ സിംഗ് കക്കോഡിയയുടെ നേതൃത്വത്തില്‍ ജബല്‍പൂര്‍-നാഗ്പൂര്‍ ഹൈവേ ഉപരോധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  9 minutes ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  27 minutes ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  41 minutes ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  an hour ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  an hour ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  2 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  2 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  3 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  3 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  4 hours ago