HOME
DETAILS
MAL
യു.എസ് കോണ്‍ഗ്രസില്‍ കഫിയയും ധരിച്ചെത്തി വികാരാധീനയായി റാഷിദ
backup
May 15 2021 | 03:05 AM
വാഷിങ്ടണ്‍: ഇസ്റാഈല്‍ കൂട്ടക്കുരുതിയില്‍ വികാരാധീനയായി അമേരിക്കന്‍ കോണ്‍ഗ്രസിലെ ഏക ഫലസ്തീന് വംശജയായ റാഷിദ തലൈബ്. ഇതുകണ്ടു നില്‍ക്കാനാവില്ലെന്നും ആക്രമണം അവസാനിപ്പിക്കാന്‍ അമേരിക്ക ഇടപെടണമെന്നും റാഷിദ ആവശ്യപ്പെട്ടു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിഷയത്തില്‍ ജോ ബൈഡന് ഭരണകൂടം പുലര്‍ത്തുന്ന സമീപനത്തെയും അവര്‍ വിമര്‍ശിച്ചു. ഇസ്റാഈല്‍- ഫലസ്തീന് വിഷയത്തില്‍ പ്രസിഡന്റിന്റെ വൈറ്റ്ഹൗസും വിദേശകാര്യമന്ത്രാലയവും പുറപ്പെടുവിച്ച പ്രസ്താവനകളില്‍ ഫലസ്തീനികള്‍ക്ക് ഇടംലഭിച്ചില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇതുവരെ ഡസന്‍ കണക്കിന് കുട്ടികളെയാണ് ഇസ്റാഈല്‍ കൊലപ്പെടുത്തിയത്. എന്നാല്‍ കുട്ടികളെ കൊലപ്പെടുത്തിയതും അവരെ സൈന്യം തടഞ്ഞുവച്ചതും ഒന്നും പ്രസ്താവനകളില്‍ ഉള്‍പ്പെട്ടില്ല.
കുടിയേറ്റം വ്യാപിപ്പിക്കാനായി ഫലസ്തീന് കുടുംബങ്ങളെ പുറത്താക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും റാഷിദ വ്യക്തമാക്കി. ഫലസ്തീനികളുടെ പരമ്പരാഗത വേഷങ്ങളിലൊന്നായ കഫിയയും ധരിച്ചായിരുന്നു റാഷിദയുടെ പ്രസംഗം. യു.എസ് ചരിത്രത്തിലാദ്യമായാണ് ഫലസ്തീന് വംശജ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മിഷിഗനില്‍ നിന്നുള്ള ഡമോക്രാറ്റിക് പാര്‍ട്ടിയംഗമാണ് റാഷിദ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."