HOME
DETAILS
MAL
നിര്‍മാണപ്രവര്‍ത്തനം നിലയ്ക്കില്ല; കടകള്‍ തുറക്കാന്‍ അനുമതി
backup
May 15 2021 | 04:05 AM
കൊച്ചി: നിര്‍മാണ മേഖലയിലെ പ്രതിസന്ധി തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്കി ഡി.ജി.പി ഉത്തരവിറക്കി. ഇത്തരം കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ നിര്‍മാണമേഖല സ്തംഭിക്കുമെന്ന് 'സുപ്രഭാതം' കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇത് ഈ മേഖലയില്‍ വ്യാപക ചര്‍ച്ചയായതിനെ തുടര്‍ന്നാണ് പൊലിസ് മേധാവിക്കുവേണ്ടി ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി ഉത്തരവിറക്കിയത്.
നിര്‍മാണ സാമഗ്രികളുടെ സുഗമമായ വിതരണത്തിന് അവ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് പൊലിസ് സ്റ്റേഷന് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വളരെ അടിയന്തരം എന്ന തലക്കെട്ടിലാണ് ഉത്തരവ്. നിര്‍മാണ തൊഴിലാളികളെ സൈറ്റുകളിലെത്തിക്കാനും തിരിച്ചുമുള്ള വാഹന യാത്ര തടയരുതെന്നും ചില സ്ഥലങ്ങളില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ നിര്‍മാണ പ്രവര്‍ത്തനം തടയുന്നതായി പരാതിയുണ്ടെന്നും അതൊഴിവാക്കണമെന്നും ഉത്തരവിലുണ്ട്. നിര്‍മാണ പ്രവര്‍ത്തനം നിലച്ചാല്‍ ഇതരസംസ്ഥാനതൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുമെന്നും ഇത് സംസ്ഥാനത്ത് സാമ്പത്തിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഉത്തരവില്‍ ഓര്‍മിപ്പിക്കുന്നു.
ഇത്തവണ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ നിര്‍മാണ മേഖലയ്ക്ക് സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരുന്നു.
എന്നാല്‍ സിമന്റ്,കമ്പി, ടൈല്‍സ് തുടങ്ങിയ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിച്ചില്ല.ഇത് സൃഷ്ടിച്ച പ്രതിസന്ധിയാണ് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."