നിയമസഭാ സംഘര്‍ഷം: അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ പ്രതിപക്ഷം, സ്പീക്കര്‍ വിളിച്ച കക്ഷി നേതാക്കളുടെ യോഗം തുടങ്ങി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയിലുണ്ടായ സംഘര്‍ഷം അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ പ്രതിപക്ഷം. കെ.കെ രമ എം.എല്‍.എ നോട്ടിസ് നല്‍കും. അതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ വിലിച്ച കക്ഷിനേതാക്കളുടെ യോഗം തുടങ്ങി. നിയമസഭയില്‍ നടന്ന സംഘര്‍ഷവും കയ്യാങ്കളിയും അസ്വാഭാവികമെന്നാണ് വിലയിരുത്തല്‍. ഇതിനൊരു പരിഹാരം കണ്ടെത്താനാണ് യോഗം.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ പരാതി നല്‍കിയിരുന്നു. കെ കെ രമ, ഉമാ തോമസ്, ടിവി ഇബ്രാഹിം, സനീഷ് കുമാര്‍, എ കെ എം അഷ്റഫ് എന്നിവരാണ് സ്പീക്കറിന് പരാതി നല്‍കിയത്. വാച്ച് ആന്‍ഡ് വാര്‍ഡ് തങ്ങളെ മര്‍ദിച്ചു, ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
കയ്യാങ്കളിയില്‍ യുഡിഎഫ് എം.എല്‍.എമാര്‍ക്കെതിരെ വിമര്‍ശനവുമായി കേരള പൊലിസ് അസോസിയേഷന് രംഗത്തുവന്നിരുന്നു. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ നടന്ന ആക്രമണം ഗൗരവതരമാണ്. നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കും വിധം കര്‍ശന നടപടി സ്വീകരിക്കണമെന്നും പൊലിസ് അസോസിയേഷന് ആവശ്യപ്പെടുന്നു. നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പൊലിസ് അസോസിയേഷന് പരാതി നല്കി.
അടിയന്തിരപ്രമേയ നോട്ടിസ് തുടര്‍ച്ചയായി നിരാകരിച്ചതിനെതിരെ സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നതിനിടെയാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് മാറിയത്. പ്രതിപക്ഷവും വാച്ച് ആന്റ് വാ!ര്‍ഡും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഭരണപക്ഷ എംഎല്‍എമാരും ആക്രമിച്ചെന്ന് പ്രതിപക്ഷം പരാതിപ്പെട്ടു. സംഘര്‍ഷത്തില്‍ കെ കെ.രമ, സനീഷ് കുമാര്‍ ജോസഫ് എന്നീ എംഎല്‍എമാര്‍ക്കും വനിതകളടക്കം 8 വാച്ച് ആന്റ് വാര്‍ഡിനും പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."