HOME
DETAILS
MAL
ടൗട്ടേ തീവ്രമായി മഹാരാഷ്ട്ര തീരത്തേക്ക്; കേരളത്തില്‍ ഇന്നും കനത്ത മഴയുണ്ടാകും
backup
May 16 2021 | 04:05 AM
മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ഇന്നലെ പുലര്‍ച്ചയോടെ അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നു. ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുന്ന കേരളത്തില്‍ ഇന്നു കൂടി അതിശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഹാരാഷ്ട്ര, ഗോവന്‍ തീരങ്ങളില്‍ നിന്നും മാറി ഉള്‍ക്കടലിലായി മണിക്കൂറില്‍ 16 കി.മി വേഗതയില്‍ സ്ഥിതി ചെയ്യുന്ന ടൗട്ടേ ഇന്ന് കൂടുതല്‍ ശക്തിപ്രാപിച്ച് 118 കി.മീ മുതല്‍ 166 കി.മീ വരെ വേഗതയുള്ള അതിശക്ത ചുഴലിക്കാറ്റായി മാറും. പിന്നീട് ഇത് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് 18ന് ഉച്ചയോടെ ഗുജറാത്തിലെ പോര്‍ബന്ദര്‍, നലിയ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ഇതിനോടകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം കേരളത്തില്‍ ആകെ രേഖപ്പെടുത്തിയ മഴ ശരാശരി 145.5 മില്ലിമീറ്ററാണ്. കൊച്ചി, പീരുമേട് സ്റ്റേഷനുകളില്‍ 200 മില്ലിമീറ്ററിന് മുകളിലും മഴ രേഖപ്പെടുത്തി. 53 സ്റ്റേഷനുകളില്‍ 100 മില്ലീ മീറ്ററിന് മുകളില്‍ മഴ ലഭിച്ചിട്ടുണ്ട്. ഇന്നും 204 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുള്ള ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 115 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുള്ള മറ്റ് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."