HOME
DETAILS

ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ കോണ്‍ഗ്രസ്; പരമാവധി 60 പേര്‍ മതിയെന്നും ഹൈക്കമാന്‍ഡ്

  
backup
May 16 2021 | 05:05 AM

534168465-czxczcdfgvdx
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പാഠമാക്കി തിരുത്തല്‍ നടപടികളുമായി കോണ്‍ഗ്രസ്. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിട്ട് കാര്യശേഷിയും കഴിവുമുള്ളവരെ മാത്രമുള്‍പ്പെടുത്തി പുന:സംഘടിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.
 
വൈസ് പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരുമെല്ലാം ഉള്‍പ്പെടെ പരമാവധി 60 പേരെ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് തീരുമാനം. കെ.പി.സി.സി പോഷകസംഘടനകളിലും ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലങ്ങളിലും ഡി.സി.സികളിലും അഴിച്ചുപണിയുണ്ടാകും. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്ക്കല്‍ അവസാനിപ്പിക്കാനാണ് തീരുമാനം. 
കാര്യശേഷിയുള്ളവര്‍ ഉണ്ടായിരുന്നിട്ടും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഭാരവാഹികളെ നിശ്ചയിച്ചതിലൂടെ താഴെത്തട്ടില്‍ പ്രവര്‍ത്തകര്‍ അകന്നുപോയതാണ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഗ്രൂപ്പുകളുടെ അതിപ്രസരവും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷമുണ്ടായ അമിത ആത്മവിശ്വാസവും സംഘടനാ ദൗര്‍ബല്യവുമാണ് കനത്ത തിരിച്ചടിക്കു കാരണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ടുനല്‍കിയിരുന്നു. നേതൃതലമുള്‍പ്പെടെ സമൂല അഴിച്ചുപണി വേണമെന്നും താരിഖ് അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷം ഏഴ് ഡി.സി.സികളില്‍ നേതൃതലത്തിലടക്കം മാറ്റം നിര്‍ദ്ദേശിച്ചിട്ടും ഗ്രൂപ്പുകള്‍ അതിന് തടയിട്ടെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.
 
 
 
പ്രതിപക്ഷനേതാവും 
യു.ഡി.എഫ് ചെയര്‍മാനും 
ഒരാളാവരുതെന്ന്
 
പ്രതിപക്ഷനേതാവും യു.ഡി.എഫ് ചെയര്‍മാനും ഒരാള്‍ ആവരുതെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. നിയമസഭാ സമ്മേളനം വൈകാതെ ആരംഭിക്കുമെന്നതിനാല്‍, പുതിയ കക്ഷി നേതാവിനെ ഉടന്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്.
 20ന് ഹൈക്കമാന്‍ഡ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും വി. വൈത്തിലിംഗത്തിന്റെയും സാന്നിധ്യത്തില്‍ നിയമസഭാ കക്ഷി യോഗം ചേരാനിരുന്നതാണെങ്കിലും ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ അവര്‍ എത്തിയേക്കില്ല.
 
ചെന്നിത്തല തന്നെ വേണം
 
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ വീണ്ടും വരണമെന്ന് ഐ ഗ്രൂപ്പ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല ഡല്‍ഹിയിലേക്ക് മാറ്റാനുളള ഹൈക്കമാന്‍ഡ് നീക്കത്തെ തുടര്‍ന്നാണ് ഐ ഗ്രൂപ്പ് ആവശ്യമുയര്‍ത്തിയത്. 
ഡല്‍ഹിയിലേക്ക് ചേക്കേറാന്‍ രമേശ് ചെന്നിത്തലക്കും താല്‍പര്യമില്ല. ഇവിടെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുക്കുകയോ പ്രതിപക്ഷ നേതാവായി തുടരുകയോ ചെയ്യാനാണ് അദ്ദേഹത്തിന്‍ താല്‍പര്യം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെട്ടപ്പോള്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്ന് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനവും യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചിരുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago