HOME
DETAILS
MAL
ഭക്ഷ്യ സുരക്ഷ നിയമ ലംഘനം: കോഴിക്കോട് ആറ് സ്ഥാപനങ്ങള്‍ പൂട്ടി; പഴകിയ മത്സ്യവും മാംസവും പിടികൂടി
backup
May 06 2022 | 03:05 AM
കോഴിക്കോട്: നാലു ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ കോഴിക്കോട് ആറ് സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പൂട്ടി. ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും കൂള്‍ബാറുകളിലുമായിരുന്നു പരിശോധന. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും വൃത്തിഹീനവുമായ സ്ഥാപനങ്ങളാണ് പൂട്ടിയത്. ഇവിടെങ്ങളില്‍ നിന്ന് പഴകിയ ഇറച്ചിയും മത്സ്യവും പിടികൂടി.
കാസര്‍കോട്, വയനാട് ജില്ലകളിലടക്കം ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയത്.
അതേസമയം രണ്ട് വര്‍ഷത്തിനിടെ 25 ലക്ഷം രൂപയാണ് ഭക്ഷ്യ സുരക്ഷ നിയമ ലംഘനത്തിന് കോഴിക്കോട് ജില്ലയില്‍ നിന്നും പിഴയായി ഈടാക്കിയത്. 249 ക്രിമിനല്‍ കേസുകളും ,458 സിവില്‍ കേസുകളും ഇതുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."