ഇടത് സ്ഥാനാര്‍ഥിക്കെതിരേ അതിരൂപത സംരക്ഷണ സമിതി; അങ്ങാടിപ്പാട്ടിന്റെ അണിയറക്കഥകളും പരസ്യമായെന്നു വി.ഡി സതീശന്
കൊച്ചി: തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി രംഗത്തെത്തിയതിനുപിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. ആരുടെ ബാഹ്യ സമ്മര്‍ദ്ദത്തിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സി.പി.എം എവിടെ എത്തി നില്ക്കുന്നു എന്ന് ആത്മപരിശോധന നടത്തണം. പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ തലയ്ക്കു മീതെ എങ്ങനെയാണ് മറ്റൊരു സ്ഥാനാര്‍ത്ഥി വന്നത്. ബാഹ്യ സമ്മര്‍ദ്ദം ഉണ്ടായി എന്നത് അങ്ങാടിപ്പാട്ടാണ്. ഉമയെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ പരിഹസിച്ച സിപിഎം എവിടെ എത്തി നില്ക്കുന്നു എന്ന ചിന്തിക്കണമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
ഡോ.ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷം ആരോപണങ്ങള്‍ കടുപ്പിക്കുമ്പോഴും പേമെന്റ് സീറ്റ് ആരോപണം തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫ് തള്ളി. വൈദികര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയത് ജോലിയിലായതിനാലാണെന്ന് ജോ ജോസഫ് പറഞ്ഞു. വിവാദമുണ്ടാക്കുന്നത് വെറുതെയാണ്. തൃക്കാക്കരയില്‍ ഇടത് ജയം ഉറപ്പാണെന്നും ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."