ഓര്‍ഫനേജ് കൗണ്‍സിലര്‍മാരുടെ പാദവാര്‍ഷിക കോണ്‍ഫറന്‍സ് നാളെ
തിരുവനന്തപുരം: ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഫനേജ് കൗണ്‍സിലര്‍മാരുടെ പാദവാര്‍ഷിക കോണ്‍ഫറന്‍സ് നാളെ നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ.ആര് ബിന്ദു അറിയിച്ചു. തിരുവനന്തപുരത്തെ പൂജപ്പുര വനിതാ ശിശുവികസന വകുപ്പ് ഡയറക്ട്രേറ്റ് സംസ്ഥാനതല പരിശീലന കേന്ദ്രത്തിലായിരിക്കും പരിപാടി. രജിസ്ട്രേഷന് രാവിലെ 9 മണിക്ക് ആരംഭിക്കും.
ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നത് വഴി മാനസികസാമൂഹിക പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഓര്‍ഫനേജ് കൗണ്‍സിലര്‍മാരാണ് ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്കുന്ന ദൗത്യം വിജയകരമായി നടപ്പാക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് പാദവാര്‍ഷിക കോണ്‍ഫറന്‍സ് ചേരുന്നത് മന്ത്രി ഡോ.ആര് ബിന്ദു വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."