HOME
DETAILS
MAL
ഒരു സംസ്ഥാനത്തെ സംവരണം മറ്റു സംസ്ഥാനക്കാര്‍ക്ക് അനുവദിക്കില്ലെന്ന് സുപ്രിംകോടതി
backup
May 06 2022 | 16:05 PM
ന്യൂഡല്‍ഹി: സംവരണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. കേരളീയര്‍ അല്ലാത്തവര്‍ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ സമുദായ സംവരണം അവകാശപ്പെടാനാകില്ലെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
കര്‍ണാടക സ്വദേശി ബി.മുഹമ്മദ് ഇസ്മായിലിനു മുസ്ലിം സംവരണത്തില്‍ ലഭിച്ച നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിയാണു സുപ്രീംകോടതി ശരിവച്ചത്. കര്‍ണാടക സ്വദേശിക്കു കേരളത്തിലെ സംവരണ സീറ്റിലെ നിയമനത്തിന് അര്‍ഹതയില്ലെന്ന കണ്ടെത്തലിനാണു സുപ്രീംകോടതിയുടെ അംഗീകാരം.
ഐടി വിഭാഗം അസോഷ്യേറ്റ് പ്രഫസറായുള്ള നിയമനമാണു ഹൈക്കോടതി റദ്ദാക്കിയത്. സ്വന്തം സംസ്ഥാനത്തെ സംവരണ സര്ട്ടിഫിക്കറ്റുകൊണ്ടു മറ്റൊരു സംസ്ഥാനത്തു സംവരണം ലഭിക്കില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷന് ബെഞ്ച്, സംവരണം ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ അനുസരിച്ചാണു നിശ്ചയിക്കുന്നതെന്നു വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."