അനായാസം കൊല്‍ക്കത്ത: ലഖ്നൗവിനെ തകര്‍ത്തത് എട്ട് വിക്കറ്റിന്
ഐപിഎല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നും ജയം. ലഖ്നൗ ഉയര്‍ത്തിയ 161 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കത്ത വെറും 15.4 ഓവറില്‍ വിജയം കണ്ടു. കെകെആറിനു വേണ്ടി 47 പന്തില്‍ 3 സിക്സറുകളും 14 ബൗണ്ടറിയും ഉള്‍പ്പെടെ 89 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടാണ് കളിയിലെ താരമായത്.
38 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും കൊല്‍ക്കത്തയ്ക്ക് വേണ്ടി തിളങ്ങി. നേരത്തെ ബാറ്റ് ചെയ്ത ലഖ്നൗവിന് 161 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ഓപ്പണര്‍ ഡികോക്ക് നേരത്തെ പുറത്തായത് ടീമിന് വിനയായി. ക്യാപ്റ്റന്‍ രാഹുലിനും വൈസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും പുറമേ മറ്റാര്‍ക്കും ലഖ്നൗ നിരയില്‍ കാര്യമായ റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞില്ല.
കൊല്‍ക്കത്തയ്ക്ക് വേണ്ടി നാലോവറില്‍ 28 റണ്‍സ് വഴങ്ങി സ്റ്റാര്‍ക്ക് മൂന്നു വിക്കറ്റ് വീഴ്ത്തി. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈക്കെതിരെയാണ് ലഖ്നൗവിന്റെ അടുത്ത മാച്ച്. കെകെആര്‍ ഇനി നേരിടുന്നത് ബാംഗ്ലൂരിനെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."