HOME
DETAILS
MAL
പ്രതിദിന വൈദ്യുതി ഉപഭോഗം കൂപ്പുകുത്തി; വില്‍പന വീണ്ടുമുയര്‍ത്തി
backup
May 16 2021 | 19:05 PM
തൊടുപുഴ: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം കുത്തനെ കുറഞ്ഞു.
കഴിഞ്ഞ 32 മാസത്തിനിടയിലെ കുറഞ്ഞ ഉപഭോഗമാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. 48.3843 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത്. ലോക്ക്ഡൗണും കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായതുമാണ് ഉപഭോഗം കുത്തനെ ഇടിയാന്‍ കാരണം. ഇതോടെ ഇന്നലെ 69.65 ലക്ഷം യൂനിറ്റ് വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ച് വഴി വില്‍ക്കാനായി.
2018 ലെ പ്രളയ സമയത്താണ് ഇതിനു മുന്‍പ് സമാനമായി വൈദ്യുതി ഉപഭോഗം കുറഞ്ഞത്. വെള്ളിയാഴ്ച 53 ദശലക്ഷം യൂനിറ്റായിരുന്നു വൈദ്യുതി ഉപഭോഗം. അതേസമയം കൂടുതല്‍ സ്ഥലത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും മഴയ്ക്ക് ശമനമാവുകയും ചെയ്തതോടെ ഇന്നലെ വൈകിട്ട് ഉപഭോഗം ഉയര്‍ന്നിട്ടുണ്ട്. ലോക്ക്ഡൗണിന് മുന്‍പ് ശരാശരി 78 ദശലക്ഷം യൂനിറ്റായിരുന്ന ഉപയോഗം 68 ലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞ മാര്‍ച്ച് 20 ലെ 88.4 ദശലക്ഷം യൂനിറ്റാണ് പ്രതിദിന വൈദ്യുതി ഉപയോഗത്തിലെ റെക്കോര്‍ഡ്.
ഡാമുകള്‍ നിറയുന്നു
തൊടുപുഴ: വൈദ്യുതി ബോര്‍ഡിനു കീഴിലുള്ള പ്രധാന അണക്കെട്ടുകളിലേക്ക് 24 മണിക്കൂറിനിടെ 178.548 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്ക് ആവശ്യമായ വെള്ളം ഒഴുകിയെത്തി.
സംഭരണശേഷിയുടെ 34 ശതമാനമാണിത്. മറ്റ് പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ശതമാനത്തില്‍: പമ്പ 41, ഷോളയാര്‍ 30, കുണ്ടള 13, മാട്ടുപ്പെട്ടി 34, കുറ്റ്യാടി 54, തരിയോട് 10, പൊന്മുടി 82. സംഭരണശേഷി കവിഞ്ഞതിനാല്‍ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ ഡാമുകള്‍ തുറന്നുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."