'കൈ' വിട്ട് കൈകോര്‍ക്കാനൊരുങ്ങി മമത ബാനര്‍ജിയും അഖിലേഷ് യാദവും
കൊല്‍ക്കത്ത: ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ബി.ജെ.പി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള നീക്കം വീണ്ടും ശക്തമാക്കിക്കൊണ്ട് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്ന് കൊല്‍ക്കത്തയിലെത്തി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒഴിവാക്കിയുള്ള പുതിയ നീക്കമാണ് മമത ലക്ഷ്യംവെക്കുന്നത്.
ലണ്ടന്‍ പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങളില്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ ഉപയോഗിച്ച് ബി.ജെ.പി തങ്ങളെ ലക്ഷ്യം വയ്ക്കുകയാണെന്ന് മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നു. വിദേശത്ത് രാഹുല്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ മാപ്പു പറയാതെ പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ടു പോകാന്‍ ബി.ജെ.പി അനുവദിക്കില്ല. അതിനര്‍ഥം കോണ്‍ഗ്രസിനെ ഉള്‍ക്കൊള്ളിച്ച് പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുദിപ് ബാന്ദ്യോപധ്യായ് പറഞ്ഞു.
രണ്ട് പാര്‍ട്ടികളെയും തുല്യമായി പരിഗണിക്കുന്ന നയം അവര്‍ പിന്തുടരുമെന്ന് സൂചിപ്പിക്കുന്നു. ഇന്ന് കൊല്‍ക്കത്തയില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്നാണ് തീരുമാനം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിജു ജനതാദളിന്റെ തലവനായ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും.
माननीय राष्ट्रीय अध्यक्ष श्री अखिलेश यादव जी ने पार्टी के वरिष्ठ नेताओं के साथ पश्चिम बंगाल की मुख्यमंत्री ममता बनर्जी जी के आवास पर की शिष्टाचार भेंट। pic.twitter.com/i0cv6GqOTZ
— Samajwadi Party (@samajwadiparty) March 17, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."