കെ.കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
തിരുവനന്തപുരം: മുന്‍ രാജ്യസഭാംഗം കെ.കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. സി.പി.എം സംസ്ഥാന സമിതിയംഗവും കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ ജോ.സെക്രട്ടറിയുമാണ് നിലവില്‍ കെ.കെ രാഗേഷ്. പിണറായി വിജയന്റെ കണ്ണൂരിലെ വിശ്വസ്തന് എന്നതിനു പുറമെ എം.പിയെന്ന നിലയില്‍ മികച്ച ഭരണകര്‍ത്താവെന്ന പേരെടുത്തതും രാഗേഷിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ഇടയാക്കി.
രാജ്യസഭാ എം.പി എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് രാഗേഷ് ഡല്‍ഹിയില്‍ കാഴ്ചവച്ചത്. കര്‍ഷകസമരം ഉള്‍പ്പെടെ അനേകം പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. രാജ്യസഭയില്‍ രാഗേഷിന് വീണ്ടും ഒരവസരം നല്‍കണമെന്ന് സി.പി.എം കേന്ദ്രനേതൃത്വം പോലും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന ഏറെ ഉത്തരവാദിത്വമുള്ള ചുമതലയാണ് ഇപ്പോള്‍ രാഗേഷിന് നല്‍കിയിരിക്കുന്നത്. പുത്തലത്ത് ദിനേശന് പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."