
തെരുവുനായ ആക്രമണം; കേരളത്തിൽ മരണങ്ങളുടെ എണ്ണം കൂടുന്നു, 2025ൽ ജീവൻ നഷ്ടമായത് 12 പേർക്ക്

കോഴിക്കോട്: തെരുവുനായ്ക്കളുടെ കടിയേറ്റുള്ള മരണം കേരളത്തിൽ കൂടുന്നു. തെരുവുനായ്ക്കൾ പെരുകുന്നത് തടയാനുള്ള നടപടികളോ അവതാളത്തിലും. 2016ൽ രണ്ടുപേർ മാത്രമാണ് പേ വിഷബാധയേറ്റ് മരിച്ചതെങ്കിൽ 2021ൽ 11ആയും 2024ൽ 26 ആയും വർധിച്ചു. 2025ൽ ഇതുവരെ 12 പേർ മരിച്ചു. കഴിഞ്ഞ ദിവസമാണ് കുത്തിവയ്പ്പ് എടുത്ത ശേഷവും ബാലിക മരിച്ചത്.
2017ൽ 1.36 ലക്ഷം പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റപ്പോൾ 2021ൽ 2.21 ലക്ഷമായും 2024ൽ 3.17 ലക്ഷമായും വർധിച്ചു. 2024ൽ കൂടുതൽ പേർക്ക് പട്ടിയുടെ കടിയേറ്റത് തിരുവനന്തപുരം ജില്ലയിലാണ്. 50780 പേർക്ക് കടിയേറ്റു. കൊല്ലത്ത് 37618, എറണാകുളം 32086, പാലക്കാട് 31303, തൃശൂർ 29363 എന്നിങ്ങനെയാണ് കടിയേറ്റു ചികിത്സ തേടിയത്.
തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ 15 ജനനനിയന്ത്രണ കേന്ദ്രങ്ങളുണ്ടെങ്കിലും ഫലവത്താവുന്നില്ല. 2019ൽ കേരളത്തിൽ 2.89 ലക്ഷം തെരുവുനായ്ക്കളുണ്ട്. തിരുവനന്തപുരം നഗരത്തിൽ മാത്രം 6000 മുതൽ 10000 വരെയുണ്ടായിരുന്നു. ഇവിടെ പ്രവർത്തിക്കുന്ന ഏക അനിമൽ ബെർത്ത് കൺട്രോൾ കേന്ദ്രത്തിൽ വർഷം 1200 നായ്ക്കളെ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നു.
ശസ്ത്രക്രിയ ചെയ്യുന്ന നായ്ക്കൾക്ക് പേ വിഷത്തിനെതിരായ കുത്തിവയ്പ് നടത്തുന്നുണ്ടെങ്കിലും കാലാവധി ഒരു വർഷം മാത്രമാണ്. കുത്തിവയ്പ് നടത്തിയ ശേഷം പിടിച്ച അതേ സ്ഥലത്ത് വിടുകയാണ് രീതി.
തെരുവുനായ്ക്കളുടെ കടിയേറ്റ് നഷ്ടപരിഹാരത്തിന് നിരവധി അപേക്ഷകർ കേരളത്തിൽ നിന്നുണ്ടാവുന്നു. സുപ്രിംകോടതി ഇതിനായി സിരിജഗൻ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. 30000 മുതൽ 17 ലക്ഷം രൂപ വരെ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു. വൈകിക്കുന്ന ഓരോ വർഷവും ഒൻപത് ശതമാനം പലിശയോടെ നഷ്ടപരിഹാരം നൽകണമെന്നാണ് സിരിജഗൻ റിപ്പോർട്ട്. 2024ൽ 32 പഞ്ചായത്തുകളോട് 39 ലക്ഷം നൽകാൻ പഞ്ചായത്ത് വകുപ്പ് നിർദേശിച്ചിരുന്നു.
ഈ സാഹചര്യത്തിൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിന് നിർദേശം ഉയർന്നിട്ടുണ്ട്. ഇപ്പോൾ ആരോഗ്യപ്രവർത്തകർക്കും മൃഗങ്ങളുമായി ഇടപഴകുന്നവർക്കും മാത്രമാണ് ഈ കുത്തിവയ്പ് എടുക്കുന്നത്. പ്രതിരോധകുത്തിവയ്പ്പ് എടുത്തവർക്ക് കടിയോ മാന്തലോ ഏറ്റാൽ രണ്ടുഡോസ് കുത്തിവയ്പ്പ് എടുത്താൽ മതിയാവും. അല്ലെങ്കിൽ നാലോ അഞ്ചോ കുത്തിവയ്പുകൾ വേണം.
വളർത്തുമൃഗങ്ങളുടേതടക്കം കടിയോ മാന്തലോ ഏറ്റ് രക്തം പൊടിയുന്നതിനെ മൂന്നാം ഗ്രേഡ് മുറിവായാണ് കണക്കാക്കുന്നത്. അങ്ങനെയുണ്ടായാൽ മുറിവിന് ചുറ്റുമാണ് കുത്തിവയ്പ് എടുക്കുന്നത്. ഇതിനുള്ള സിറം പ്രധാനമായി രണ്ടു തരത്തിലുണ്ട്. താരതമ്യേന വിലക്കുറവുള്ള കുതിരയിൽ നിന്നെടുക്കുന്ന ഇനമാണ് സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കുന്നത്. മനുഷ്യരിൽ നിന്ന് എടുത്ത മരുന്നിന് വിലകൂടുതലാണ്. പണം മുടക്കാൻ തയാറുള്ളവർക്ക് മനുഷ്യനിൽ നിന്നുള്ള സിറം തന്നെ കുത്തിവയ്ക്കുന്നതിന് അധികൃതർ തയാറാവുന്നു.
വളർത്തുമൃഗങ്ങളിൽ നിന്ന് കടിയോ മാന്തലോ ഏറ്റ നിലയിൽ നിരവധി പേരാണ് ദിവസവും ആശുപത്രികളെ സമീപിക്കുന്നത്. വളർത്തുന്ന നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത്രയും പൂച്ചകൾക്ക് എടുക്കുന്നില്ല. മനുഷ്യരിൽ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് വ്യാപകമായാൽ മരണം കുറയ്ക്കാമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.
Stray dog attacks Death toll rises in Kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്
latest
• 14 hours ago
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
Kerala
• 15 hours ago
യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില
uae
• 16 hours ago
വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ
Economy
• 16 hours ago
ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല
Economy
• 16 hours ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• 17 hours ago
പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന് സംശയം, വിമാനത്തില്‍ പരിശോധന; സംഘത്തില്‍ ആറു പേരെന്ന് സൂചന
National
• 17 hours ago
യൂട്യൂബ് ഇന്ത്യക്കാർക്ക് കൊടുത്തത് 21,000 കോടി; കൂടുതൽ നിക്ഷേപിക്കാനും പദ്ധതി
Business
• 17 hours ago
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണ് ഒമ്പത് വയസുകാരി മരിച്ചു
Kerala
• 18 hours ago
സൂര്യപ്രകാശം കാണാതെ നാല് വര്‍ഷം; രഹസ്യ മുറിയില്‍ കുട്ടികളെ പൂട്ടിയിട്ടത് സ്വന്തം അച്ഛനും, അമ്മയും; ഒടുവില്‍ പൊലിസെത്തി അറസ്റ്റ്
International
• 18 hours ago
സംഘ്പരിവാര്‍ പ്രവര്ത്തകന് സുഹാസ് ഷെട്ടി വധം; എട്ടുപേര്‍ അറസ്റ്റില്‍
National
• 19 hours ago
ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകൾക്ക് 'അന്ത്യം': ദേശസുരക്ഷയ്ക്കായി കടുത്ത വിലക്കും ഇറക്കുമതി നിരോധനവും
National
• 20 hours ago
ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അവൻ: സെർജിയോ ബുസ്ക്വറ്റ്സ്
Football
• 21 hours ago
ഷാരോൺ കേസ്: ഗ്രീഷ്മക്ക് തൂക്കുമരം വിധിച്ച ജഡ്ജി എ എം ബഷീറിന് സ്ഥലംമാറ്റം
Kerala
• a day ago.png?w=200&q=75)
ചവിട്ടിപ്പൊളിച്ച ഡോറുകൾ ,രോഗികളുമായി കുതിച്ചു പായുന്ന ആംബുലൻസുകൾ, രക്ഷിച്ച ജീവനുകൾ: കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്നത് പറഞ്ഞറിയിക്കാനാകാത്ത രക്ഷാപ്രവർത്തനം
Kerala
• a day ago
കള്ളപ്പണം: ദുബായിലെ ഇന്ത്യൻ വ്യവസായിക്ക് അഞ്ചു വർഷം ജയിലും ഒരു കോടി രൂപ പിഴയും, സ്വത്ത് കണ്ടുകെട്ടും; ഫാൻസി നമ്പറിനായി 76 കോടി ചെലവിട്ട ബൽവീന്ദർ സിംഗ് സാഹ്നി എന്ന അബു സബാഹിനെ അറിയാം
uae
• a day ago
ഐപിഎല്ലിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് അദ്ദേഹമാണ്: കോഹ്ലി
Cricket
• a day ago
റൊണാൾഡോയുടെയും മെസിയുടെയും ലെവലിലെത്താൻ യമാൽ ആ കാര്യം ചെയ്താൽ മതി: ഹാൻസി ഫ്ലിക്ക്
Football
• a day ago
മെസി, നെയ്മർ, എംബാപ്പെ ഇവരാരുമല്ല, അവനാണ് പിഎസ്ജിയുടെ സൂപ്പർസ്റ്റാർ: ജർമൻ ഇതിഹാസം
Football
• a day ago
ഏഴുവയസുകാരിയുടെ ജീവൻ അപായത്തിൽ: പേവിഷബാധയ്ക്ക് മറുമരുന്നില്ലേ? കുട്ടികളെ രക്ഷിക്കാൻ എന്താണ് വഴി?
Kerala
• a day ago
മകന് ഹിന്ദുത്വ സഹചാരി; രാഷ്ട്രീയക്കാര്‍ സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടി യുവാക്കളെ ഉപയോഗിക്കുന്നു; കൊല്ലപ്പെട്ട സുഹാസിന്റെ കുടുംബം
National
• a day ago