HOME
DETAILS

രാജസ്ഥാന് തലയിൽ കൈവെക്കാം; ഗുജറാത്തിൽ ജോസേട്ടൻ ചരിത്രങ്ങൾ കീഴടക്കുകയാണ്

  
May 02, 2025 | 5:01 PM

Jos Butler Create a Great Record in IPL

അഹമ്മദാബാദ്: ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്‌സ് ഹൈദെരാബാദും ഏറ്റുമുട്ടുകയാണ്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് വീശിയ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് സ്വന്തമാക്കിയത്.  

ഗുജറാത്തിനായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ജോസ് ബട്ലർ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഗിൽ 36 പന്തിൽ 76 റൺസാണ് നേടിയത്. 10 ഫോറുകളും രണ്ട് സിക്സുമാണ് താരം നേടിയത്. ബട്ലർ മൂന്ന് ഫോറുകളും നാല് സിക്സുകളും ഉൾപ്പടെ 37 പന്തിൽ 64 റൺസും നേടിയത്. ഈ തകർപ്പൻ ഇന്നിങ്‌സോടെ ഐപിഎല്ലിൽ 4000 റൺസ് സ്വന്തമാക്കാനും ബട്ലറിനു സാധിച്ചു. നേരിട്ട ബോളുകളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് ബട്ലർ. 2677 പന്തുകളിൽ നിന്നുമാണ് ബട്ലർ ഈ നേട്ടം കൈവരിച്ചത്.

2714 പന്തുകളിൽ 4000 റൺസ് നേടിയ സൂര്യകുമാർ യാദവിനെ മറികടന്നാണ് ഇംഗ്ലണ്ട് താരത്തിന്റെ മുന്നേറ്റം. 2658 പന്തുകളിൽ നിന്നും 4000 റൺസ് നേടിയ എബി ഡിവില്ലിയേഴ്സ് ആണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 2653 ബോളുകളിൽ നിന്നുമായി 4000 റൺസ് നേടിയ ക്രിസ് ഗെയ്‌ലാണ് പട്ടികയിലെ ഒന്നാമൻ. 

2025 ഐപിഎല്ലിൽ ജോസ് ബട്ലറിനെ രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയിരുന്നില്ല. ടീമിന്റെ പല വിജയത്തിലും ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തിയ ബട്ലറിനെപ്പോലൊരു താരത്തെ രാജസ്ഥാൻ നിലനിർത്താത്തത് ആരാധകർക്കിടയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരുന്നത്. ബട്ലറിനെ പോലുള്ള മികച്ചൊരു താരത്തിന്റെ അഭാവമാണ് ഈ സീസണിൽ രാജസ്ഥാന് വലിയ തിരിച്ചടി നൽകിയത്. 

രാജസ്ഥാൻ റോയൽസിന് വേണ്ടി 83 മത്സരങ്ങളിൽ നിന്നും 3055 റൺസാണ് ഇംഗ്ലണ്ട് താരം അടിച്ചെടുത്തത്. മെഗാ ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് 15.75 കോടി രൂപക്കാണ് ബട്ലറിനെ സ്വന്തമാക്കിയത്. സഞ്ജു സാംസൺ, റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിംറോൺ ഹെറ്റ്മെയർ, സന്ദീപ് ശർമ എന്നിവരെയായിരുന്നു രാജസ്ഥാൻ നിലനിർത്തിയിരുന്നത്.

ഗുജറാത്ത് ടൈറ്റൻസ് പ്ലെയിങ് ഇലവൻ

സായ് സുദർശൻ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), ജോസ് ബട്ട്‌ലർ(വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, രാഹുൽ തിവാട്ടിയ, ഷാരൂഖ് ഖാൻ, റാഷിദ് ഖാൻ, രവി ശ്രീനിവാസൻ സായ് കിഷോർ, ജെറാൾഡ് കോറ്റ്‌സി, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ. 

സൺറൈസേഴ്‌സ് ഹൈദരബാദ് പ്ലെയിങ് ഇലവൻ

അഭിഷേക് ശർമ, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസെൻ(വിക്കറ്റ് കീപ്പർ), അനികേത് വർമ, കമിന്ദു മെൻഡിസ്, നിതീഷ് കുമാർ റെഡ്ഡി, പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്, സീഷൻ അൻസാരി, മുഹമ്മദ് ഷമി.

Jos Butler Create a Great Record in IPL 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago