HOME
DETAILS

മിനിമം വേതന പരിധിയിൽ സ്കൂൾ പാചക തൊഴിലാളികളെ ഒഴിവാക്കില്ല; ആവശ്യം അംഗീകരിച്ചെന്ന് സ്കൂൾ പാചക തൊഴിലാളി യൂനിയൻ

  
Sudev
May 03 2025 | 02:05 AM

School cooking workers will not be exempted from the minimum wage limit School cooking workers union says it has accepted the demand

കൊച്ചി:  മിനിമം വേതന പരിധിയില്‍നിന്ന്  സ്‌കൂള്‍ പാചകത്തൊഴിലാളികളെ ഒഴിവാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായി സ്‌കൂള്‍ പാചകത്തൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി മോഹനന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചത്. 

സെക്രട്ടേറിയറ്റിന് മുന്നില്‍ സ്‌കൂള്‍ പാചകത്തൊഴിലാളി യൂനിയന്‍ നടത്തിയ രാപ്പകല്‍ അതിജീവന സമരത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി യോഗം വിളിച്ചത്. തൊഴിലാളികള്‍ക്ക് യൂനിഫോം, ഏപ്രന്‍, ക്യാപ് എന്നിവ ലഭ്യമാക്കുന്നതിന് നിര്‍ദേശങ്ങള്‍ നൂണ്‍മീല്‍ കമ്മിറ്റികള്‍ക്ക് നല്‍കും. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. 
ഹെല്‍ത്ത് കാര്‍ഡ് വര്‍ഷത്തിലൊരിക്കല്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ടാക്കണമെന്നും അതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നുമുള്ള ആവശ്യം ആരോഗ്യ മന്ത്രിയുമായി കൂടിയാലോചിച്ച് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലാളികളുടെ അധ്വാനഭാരം കുറയ്ക്കുന്നതിനായി 250 കുട്ടികള്‍ക്ക് ഒരു തൊഴിലാളി, 500 കുട്ടികള്‍ക്ക് അധികമായി ഒരു ഹെല്‍പ്പര്‍, 750 കുട്ടികള്‍ക്ക് അധികമായി രണ്ട് ഹെല്‍പ്പര്‍മാര്‍ എന്ന ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിക്കും. 

ജൂണ്‍ അവസാനത്തില്‍ വീണ്ടും സംഘടനാ നേതാക്കളുമായി മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചതായി പി.ജി മോഹനന്‍ വ്യക്തമാക്കി.  യൂനിയനെ പ്രതിനിധീകരിച്ച് ആര്‍. സജിലാല്‍, അനിത അപ്പുകുട്ടന്‍, ആലീസ് തങ്കച്ചന്‍ എന്നിവരും സി.ഐ.ടി.യുവിനെ പ്രതിനിധീകരിച്ച് പി.വി കുഞ്ഞിക്കണ്ണന്‍, ടി. ദേവി എന്നിവരും ഐ.എന്‍.ടി.യു.സി യെ പ്രതിനിധീകരിച്ച് വി.ജെ ജോസഫ്, ഹബീബ് സേട്ട് എന്നിവരും തൊഴില്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

School cooking workers will not be exempted from the minimum wage limit School cooking workers union says it has accepted the demand



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  16 hours ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  17 hours ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  17 hours ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  17 hours ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  17 hours ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  18 hours ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  18 hours ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  18 hours ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  18 hours ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  18 hours ago