ബ്രഹ്മപുരം തീപിടിത്തം; വിജിലന്‍സ് പോര, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തവും സോണ്ട ഇന്‍ഫ്രാടെക് കമ്പനിക്ക് കരാര്‍ ലഭിച്ചതിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും. ഉടന്‍ ഹരജി നല്‍കാനാണ് നീക്കം.
തീപിടിത്തത്തിലേക്ക് നയിച്ച വിഷയങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് കൊച്ചി കോര്പ്പറേഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണം സ്വീകാര്യമല്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
സോണ്ട കമ്പനിക്ക് ബയോ മൈനിങ് കരാര്‍ നല്‍കിയത് അന്വേഷിക്കണം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബ്രഹ്മപുരം കരാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്നലെ രംഗത്തുവന്നിരുന്നു.
പ്രളയത്തിന് ശേഷം നെതര്‍ലന്‍ഡ്സ് സന്ദര്‍ശിച്ച മുഖ്യമന്ത്രി സോണ്ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ, സോണ്ട ഉപകരാര്‍ നല്‍കിയത് സര്‍ക്കാര്‍ അറിഞ്ഞോ, കരാറിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തിയോ എന്നീ ചോദ്യങ്ങളും വി.ഡി സതീശന് ചോദിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."