HOME
DETAILS

നെയ്മറിന്റെ ഉറ്റ സുഹൃത്താണ് മെസി…പക്ഷെ നെയ്മറിന്റെ അയലത്ത് എത്തൂല; മെസ്സിയെക്കുറിച്ച് എഴുതാവില്ലെന്ന് മറ്റൊരാള്‍; സോഷ്യല്‍ മീഡിയയില്‍ ഈ നെയ്മര്‍ ഫാന്‍സ് ഹിറ്റാണ്

  
backup
March 25 2023 | 16:03 PM

neymar-fans-brazil-social-media-trending

പരീക്ഷയ്ക്ക് മെസ്സിയുടെ ജീവചരിത്രം എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ മെസിയെക്കുറിച്ച് ദീര്‍ഘമായി എഴുതിയെങ്കിലും നെയ്മര്‍ ഫാന്‍സുകാരന് കുറിപ്പിന്റെ അവസാനത്തില്‍ നെയ്മറിനെ പൊക്കിപ്പറയാതിരിക്കാന്‍ സാധിച്ചില്ല. മെസിയുടെ ജനനം മുതല്‍ ഖത്തര്‍ ലോകകപ്പ് നേട്ടം വരെ കുറിപ്പില്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. നാലാം ക്ലാസുകാരുടെ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറിലെ മെസിയുടെ ജീവ ചരിത്രം എഴുതാന്‍ ആവശ്യപ്പെട്ടപ്പോഴാണ് നെയ്മറിനെയും ഉള്‍പ്പെടുത്തിക്കൊണ്ട് വിദ്യാര്‍ഥി കുറിപ്പെഴുതിയത്. നെയ്മറിന്റെ ഉറ്റ സുഹൃത്താണ് മെസി...പക്ഷെ നെയ്മറിന്റെ ഏഴ് അയലത്ത് എത്തൂല എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്.

മെസ്സിയുടെ ജീവചരിത്രത്തിന് ഹിന്റുകള്‍ നല്‍കിയ ചോദ്യത്തിന് മെസ്സിയെക്കുറിച്ച് കൃത്യമായി എഴുതിയിട്ടുണ്ട്. എന്നാല്‍ ഉത്തരത്തിന്റെ അവസാന ഭാഗത്ത് താനൊരു നെയ്മര്‍ ഫാനാണെന്നും മെസ്സി പോരെന്നും കുറിച്ചിട്ടുണ്ട്. പരീക്ഷാ പേപ്പറുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. രസകരമായ കമന്റുകളും ഒപ്പമുണ്ട്.

മറ്റൊരു വിദ്യാര്‍ഥിയുടെ മറുപടി കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. നിലമ്പൂര്‍ തണ്ണിക്കടവ് എ യു പി സ്‌കൂളിലെ 4ാം ക്ലാസ്സിലെ ഷാനിദ് കെ യാണ് താന്‍ നെയ്മര്‍ ഫാനാണെന്നും അതു കൊണ്ടുതന്നെ ചോദ്യത്തിന് ഉത്തരം എഴുതാന്‍ കഴിയില്ലെന്നും പരീക്ഷാപേപ്പറില്‍ എഴുതി വെച്ചത്. പരീക്ഷാ പേപ്പര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാവുകയായിരുന്നു.

രാജേഷ് സി വള്ളിക്കോട് എന്ന അധ്യാപകനാണ് ഫേസ്ബുക്കില്‍ കുറിപ്പുകള്‍ പങ്കുവെച്ചത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള ചോദ്യങ്ങളായിരുന്നു പരീക്ഷയ്ക്ക് നല്‍കിയത്. നാലാം ക്ലാസുകാരനായ ഷാനിദ് താന്‍ നെയ്മര്‍ ഫാനാണെന്നും അതിനാല്‍ മെസ്സിയെക്കുറിച്ച് എഴുതാന്‍ ആവില്ലെന്നും പരീക്ഷാ പേപ്പറില്‍ എഴുതി വെക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  7 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  7 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  7 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  7 days ago