'അയോഗ്യനാക്കപ്പെട്ട എം.പി' ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍
ന്യൂഡല്‍ഹി: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി. ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടില്‍ പേരിന് താഴെ മെമ്പര്‍ ഓഫ് പാര്‍ലമെന്റ് എന്നത് മാറ്റി 'ഡിസ്‌ക്വാളിഫൈഡ് എം.പി' എന്നാക്കിയിരിക്കുകയാണ് അദ്ദേഹം.
മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സൂറത്ത് കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെയാണ് മോദിയെന്ന് പേര് വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
തനിക്കെതിരെ എന്ത് നടപടി വന്നാലും നിലപാടില്‍നിന്ന് പിന്നോട്ട് പോകില്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് താന്‍ ചോദിച്ചത്. അദാനിയുടെ ഷേല്‍ കമ്പനിയില്‍ 20,000 കോടി നിക്ഷേപിച്ചതാരാണെന്ന് വ്യക്തമാക്കണം. ഒരിക്കലും ആരോപണങ്ങളില്‍നിന്ന് പിന്നോട്ടില്ല. മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, രാഹുലിനെതിരായ നടപടിയില്‍ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കക്ഷിഭേദമന്യേ എല്ലാവരും കേന്ദ്രത്തിനെതിരെ രംഗത്തെത്തി. ഇന്ന് കോണ്‍ഗ്രസ് രാജ്ഘട്ടില്‍ നടത്താനിരുന്ന സത്യാഗ്രഹത്തിന് ഡല്‍ഹി പൊലിസ് അനുമതി നിഷേധിച്ചു. കര്‍ണാടകയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശത്തില്‍ കേസ് നടന്നത് ഗുജറാത്തിലാണ്. കര്‍ണാടകയില്‍ രാഹുലിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യാനുള്ള കരുത്ത് ബി.ജെ.പിക്കില്ല. രാഹുല്‍ സാധാരണക്കാര്‍ക്കായാണ് പോരാടുന്നത്. ജനങ്ങള്‍ തീരുമാനിക്കട്ടെ. നിങ്ങള്‍ എന്തിനാണ് രാഹുലിനെ അയോഗ്യനാക്കിയതെന്ന്- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്ഘട്ടില്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."