HOME
DETAILS
MAL
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
backup
May 17 2022 | 05:05 AM
ന്യൂഡല്‍ഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരിക്കല്‍ക്കൂടി റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു ഡോളറിന് 77.69 രൂപയായി. രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയര്‍ന്നതാണു കാരണം.
എണ്ണ വില എട്ട് ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അസംസ്‌കൃത എണ്ണ ബാരലിന് 114.02 ഡോളറിനാണു നിലവില്‍ വ്യാപാരം തുടരുന്നത്.
ഒമാനി റിയാലിന് വിനിമയ നിരക്ക് ഉയർന്ന് സർവ്വ കാല റിക്കാഡിൽ എത്തി .ഒരു ഒമാനി റിയാലിന് 201.700 എന്ന നിരക്കാണ് ഒമാനിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ നൽകുന്നത്.മെയ് ഒൻപതിലെ റിക്കാ ഡായ 200.700 എന്ന നിരക്കാണ് ഇപ്പോൾ
മറി കടന്നിരിക്കുന്നത്.ഡോളറിന് 77.600 എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്.
ഓൺലൈൻ പോർട്ടലുകളിൽ ചില സമയങ്ങളിൽ 202 രൂപ വരെ കാണിച്ചിരുന്നു.ഇതോടെ വിനിമയ സ്ഥാപനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.ഉയർന്ന നിരക്ക് കുറച്ച് ദിവസം കൂടി തുടരനാണ് സാധ്യതയെന്ന് ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നു.
ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്,റിസർവ്വ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയത്,റഷ്യ യുക്രയിൻ യുദ്ധം കാരണം എണ്ണ വില ഉയർന്നത്,ഉല്പന്നങ്ങളുടെ വില വാർദ്ധന തുടങ്ങി നിരവധി കാരണങ്ങളാണ് ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധി ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."