കണ്ണിയത്ത് ഉസ്താദ് ശരീഅത്ത് കോളജ് ഉദ്ഘാടനം ചെയ്തു
വാഴക്കാട്: രണ്ടര പതിറ്റാണ്ടു കാലം സമസ്തയുടെ അധ്യക്ഷനായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ നാമധേയത്തില്‍ വാഴക്കാട് തുടക്കംകുറിച്ച ശരീഅത്ത് കോളജിന്റെ പഠനാരംഭം സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു.
സമസ്ത ലീഗല്‍ സെല്‍ കണ്‍വീനര്‍ പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍, കുഞ്ഞിസീതിക്കോയ തങ്ങള്‍ ജിഫ്രി, ഉമര്‍ ദര്‍സി തച്ചണ്ണ, കെ.എസ് ഇബ്റാഹീം മുസ്ലിയാര്, കെ.സി അഹ്മദ് കുട്ടി മൗലവി, മമ്മു ദാരിമി വാവൂര്, അബ്ദുറഹിമാന് ദാരിമി മുണ്ടേരി, കബീര്‍ മുസ്ലിയാര് മൂളപ്പുറം, നാസറുദ്ദീന്‍ ദാരിമി ചീക്കോട്, എ.സി അബ്ദുറഹിമാന് ദാരിമി, ഹമീദ് മാസ്റ്റര്‍ വാഴക്കാട് ,അബ്ദുന്നാസര്‍ ഹുദവി മുണ്ടംപറമ്പ്, ജംഷാദ് ഹുദവി മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."