വെള്ളാപ്പള്ളിയെ വേദിയിലിരുത്തി പിണറായിയുടെ രൂക്ഷ വിമര്‍ശനം
എസ്.എന്‍.ഡി.പി യോഗത്തിന്റെ പോക്ക് ശ്രീനാരായണ ധര്മത്തിന് വിപരീതം
പുനലൂര്‍(കൊല്ലം): വെള്ളാപ്പള്ളി നടേശനെ വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. പുനലൂര്‍ എസ്.എന്‍ കോളജ് കനകജൂബില ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. വെള്ളാപ്പള്ളി നടേശനായിരുന്നു അധ്യക്ഷന്‍. ശ്രീനാരായണ ധര്മത്തിന് വിപരീതമായാണ് പ്രസ്ഥാനം പോകുന്നത്. ചില കോളജ് മാനേജ്മെന്റുകള്‍ പണം വാങ്ങി പ്രവേശനം നടത്തുകയാണ്. മുന്‍പ് പണം വാങ്ങാതിരുന്നവരും ഇപ്പോള്‍ വാങ്ങുകയാണ്. ഇതോടെ പണമില്ലാത്തവര്‍ക്ക് പഠനം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്. കോളജുകളില്‍ തലവരിപ്പണം വാങ്ങുന്നത് അഴിമതിയായി തന്നെ കാണണം. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അധ്യക്ഷ പ്രസംഗത്തില്‍ വെള്ളാപ്പള്ളി മാറി മാറി വന്ന സര്‍ക്കാരുകള്‍ എസ്.എന്‍ ട്രസ്റ്റിനെ അവഗണിക്കുകയാണെന്നു വ്യക്തമാക്കി. ആര്.ശങ്കറിനുശേഷം മൂന്ന് കോളജുകള്‍ മാത്രമാണ് ട്രസ്റ്റിന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസ് രൂപീകരിച്ചശേഷം ആദ്യമായാണ് പിണറായിയും വെള്ളാപ്പള്ളിയും ഒരുമിച്ചു വേദി പങ്കിടുന്നത്. എന്നാല്‍ മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധമുള്ള വലിയൊരുവിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലുണ്ടെങ്കിലും പിണറായിയോടു ഇക്കാര്യം തുറന്നുപറയാന്‍ ആരും തയാറല്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."