HOME
DETAILS

തലമുറമാറ്റം സമീപന മാറ്റമാകണം

  
backup
May 23 2021 | 21:05 PM

94865543543-2021-may


പതിനഞ്ചാം നിയമസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ കേരളം പുതിയൊരു രാഷ്ട്രീയചരിത്രത്തിലേയ്ക്കു കാലൂന്നിയിരിക്കുകയാണ്. അടിയന്തരാവസ്ഥയ്ക്കു തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പിലൊഴികെ ഭരണവിരുദ്ധവികാരം വിധിയെഴുത്തായിരുന്ന കേരളത്തില്‍ ഒരു സര്‍ക്കാര്‍ നിലവിലുണ്ടായിരുന്നതിനേക്കാള്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയിരിക്കുന്നു. തുടര്‍ഭരണം കിട്ടാതെ പോയ പല സര്‍ക്കാരുകളും നേരിട്ടതുപോലെയോ ഒരുപക്ഷേ, അതിനേക്കാള്‍ കൂടുതലോ ആരോപണശരങ്ങളേറ്റ സര്‍ക്കാരായിരുന്നു ഒന്നാംപിണറായി സര്‍ക്കാര്‍. എന്നിട്ടും, ഭരണത്തുടര്‍ച്ച എങ്ങനെ സംഭവിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മികവാര്‍ന്ന ക്യാപ്റ്റന്‍സിക്കു കിട്ടിയ അംഗീകാരമായാണ് ഇടതുപക്ഷം ഇതിനെ വിലയിരുത്തുന്നത്.

അതേസമയം, പ്രതിപക്ഷത്തിന്റെ വീഴ്ചയല്ല, നിപായും പ്രളയങ്ങളും ഓഖിയും കൊവിഡും പോലുള്ള ദുരന്തങ്ങള്‍ക്കും ദുരിതങ്ങള്‍ക്കുമിടയില്‍ സര്‍ക്കാര്‍ കിറ്റുകൊടുത്തും പെന്‍ഷന്‍ കൊടുത്തുമൊക്കെ ഭാഗ്യം കൊണ്ടു നേടിയ വിജയമാണ് ഇതെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. ഈ രണ്ടു കാര്യങ്ങളിലും യുക്തിയും അയുക്തിയും കണ്ടെത്താന്‍ കഴിയും. ഇവിടെ അതല്ല, പ്രശ്‌നം. കൈക്കുമ്പിളില്‍ എത്തിയെന്നു കരുതിയ ഭരണം എങ്ങനെ നഷ്ടപ്പെട്ടുവെന്ന വീണ്ടുവിചാരം പ്രതിപക്ഷത്തിന്, പ്രത്യേകിച്ചു പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസിന് ഉണ്ടാകുന്നുണ്ടോ എന്നതാണ്. തീര്‍ച്ചയായും നിയമസഭാ തോല്‍വിക്കു തൊട്ടുപിന്നാലെ തന്നെ കോണ്‍ഗ്രസ് ദേശീയനേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും തോല്‍വിയുടെ കാരണം കണ്ടെത്താന്‍ ദേശീയനേതാക്കളെ അയയ്ക്കുകയും അതിന്റെ തുടര്‍ച്ചയായി പ്രതിപക്ഷനേതാവിനെ മാറ്റുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, ഒരു നേതാവിനെയോ ചില നേതാക്കളെയോ അധികാര സ്ഥാനത്തുനിന്നു മാറ്റി പുതിയ ആളുകളെ പരീക്ഷിച്ചതുകൊണ്ടു മാത്രമായില്ല.

ഇന്ത്യയില്‍ നിലവിലുള്ള ഭീഷണമായ രാഷ്ട്രീയയാഥാര്‍ഥ്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ജനാധിപത്യവും മതേതരത്വവും ഏതു നേരവും ചരിത്രമായി മാറാവുന്ന അവസ്ഥയാണ്. ഫാസിസ്റ്റ് ശക്തികള്‍ക്ക് ഇത്തവണ കേരളത്തില്‍ കാലൂന്നാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആ ഭീഷണി ഒഴിഞ്ഞുപോയിട്ടില്ലെന്നു മനസിലാക്കണം. കേരളത്തില്‍ കോണ്‍ഗ്രസിനുണ്ടാകുന്ന ശക്തിക്ഷയം ഫാസിസ്റ്റ് ശക്തികള്‍ക്ക് ശക്തിപകരും. ഈ യാഥാര്‍ഥ്യം മനസിലാക്കിയുള്ള പുനരുജ്ജീവനത്തിനാണ് കോണ്‍ഗ്രസ് തയാറാകേണ്ടത്.


അതിന്റെ തുടക്കമായിരിക്കണം പ്രതിപക്ഷ നേതൃസ്ഥാനത്തെ ഈ മാറ്റം. എന്നും ഊര്‍ജ്ജസ്വമായും സ്ഥിരോത്സാഹത്തോടെയും ഇരിക്കുക എന്നതാണ് വിജയത്തിലേയ്ക്കുള്ള അടിസ്ഥാനപാഠം. ഭരണം കിട്ടിയില്ലെന്നു വച്ചു പരസ്പരം കലഹിച്ചും തര്‍ക്കിച്ചും കാലം കഴിക്കേണ്ടതല്ലെന്നും വീഴ്ചകള്‍ തിരുത്തി മുന്നേറേണ്ടതാണെന്നുമുള്ള തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. അതിനുള്ള സമ്പൂര്‍ണമായ തയാറെടുപ്പും തുടര്‍പ്രവര്‍ത്തനവും കോണ്‍ഗ്രസില്‍ ഉണ്ടാവേണ്ടതുണ്ട്.
മികച്ച പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. ദൗത്യനിര്‍വഹണം വളരെ നിഷ്‌ക്കര്‍ഷതയോടെ അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. എന്നിട്ടും യു.ഡി.എഫിനെ കരയ്‌ക്കെത്തിക്കാന്‍ അദ്ദേഹത്തിനു കഴിയാതെ പോയി. അതെന്തുകൊണ്ട്. കോണ്‍ഗ്രസ് ഏകമനസോടെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായി മാറിയില്ല. തങ്ങളുടേത് വെറുമൊരു പാര്‍ട്ടി മാത്രമല്ലെന്നും ഒരു മുന്നണിക്കു നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനമാണെന്നുമുള്ള തിരിച്ചറിവ് ഗ്രൂപ്പിസം തലയ്ക്കു പിടിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായില്ല. അതു വലിയൊരു തിരിച്ചടിക്കു വഴിവച്ചു. കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ സംഘടന എന്നതില്‍ നിന്നു ഒരാള്‍ക്കൂട്ടമായി പരിണമിച്ചതാണ് പരാജയഹേതു.


പ്രതിപക്ഷനേതാവ് പുറത്തുകൊണ്ടുവന്ന ഭരണകൂട ക്രമക്കേടുകള്‍ ഏറ്റെടുത്തു ജനങ്ങളുടെ ബോധമനസിലേയ്ക്ക് എത്തിക്കുന്നതില്‍ വീഴ്ചയുണ്ടായി. ബൂത്ത്തലം മുതല്‍ പാര്‍ട്ടി സംവിധാനം ദുര്‍ബലമാണ്. ഇതിനിടയില്‍ ജനങ്ങള്‍ പ്രളയത്താലും കൊവിഡിനാലും പൊറുതിമുട്ടിക്കഴിയുമ്പോള്‍ അവര്‍ക്കൊപ്പമുണ്ടെന്ന ധാരണ പൊതുസമൂഹത്തില്‍ വിളക്കിച്ചേര്‍ക്കാന്‍ സര്‍ക്കാരിന്റെ സമര്‍ഥമായ ഇടപെടലുകള്‍ക്ക് കഴിഞ്ഞു. അത്തരത്തില്‍ സംഭവിച്ച വീഴ്ചകളൊക്കെ ഇനിയും സംഭവിക്കാതിരിക്കാനുള്ള കൂട്ടായ ചര്‍ച്ചകളും ആസൂത്രിതമായ തീരുമാനങ്ങളുമൊക്കെ കൈക്കൊള്ളാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിക്കേണ്ടത്.
മികച്ച ട്രാക് റെക്കോര്‍ഡുള്ള നേതാവാണ് വി.ഡി സതീശന്‍. 2006ല്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവായി ഉമ്മന്‍ ചാണ്ടിയുണ്ടായിട്ടും സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ച നിയമസഭാ സാമാജികന്‍. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി രാജാവിനെ കെട്ടുകെട്ടിച്ചത്. സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മുന്‍ ധനമന്ത്രി ടി.എം തോമസ് ഐസക്കിനെ പരസ്യസംവാദത്തിലൂടെ മുട്ടുകുത്തിച്ച ബുദ്ധികൂര്‍മത. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണിയെ പരാജയപ്പെടുത്തുന്നതില്‍ വി.ഡി സതീശന്റെ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വലിയ പങ്കുണ്ട്.


വര്‍ഗീയതക്കെതിരേ ശക്തമായ നിലപാടുകളെടുത്ത സതീശന്‍ പ്രതിപക്ഷനേതാവായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമാണ്. വര്‍ഗീയതയോട് ഒരു തരത്തിലും സന്ധിചെയ്യില്ല എന്നതാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഈ നിലപാട് ഓരോ കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തകനും ഹൃദയത്തില്‍ ചേര്‍ത്തുവച്ചാല്‍ ഭാവിയില്‍ ജനങ്ങള്‍ അവര്‍ക്കൊപ്പം അണിചേരുമെന്ന് ഉറപ്പാണ്. കാരണം, ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും സാഹോദര്യത്തെയുമെല്ലാം തകര്‍ക്കാനായി ഫാസിസം കരാളരൂപമെടുത്തു താണ്ഡവമാടുമ്പോള്‍ ജനം പ്രതീക്ഷിക്കുന്നത് ശരിയായ രക്ഷകരെയായിരിക്കും. രക്ഷകരാണെന്നു തെളിയിക്കാന്‍ ആരെത്തുമോ അവര്‍ക്കൊപ്പമായിരിക്കും ജനത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago