HOME
DETAILS

മയക്കുമരുന്ന് വേട്ട: പാക് ബന്ധം സ്ഥിരീകരിച്ച് ഡി.ആർ.ഐ

  
backup
May 23 2022 | 05:05 AM

%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%aa%e0%b4%be%e0%b4%95


സ്വന്തം ലേഖകൻ
കൊച്ചി
പുറംകടലില്‍നിന്ന് 1,526 കോടി രൂപ വിലവരുന്ന ഹെറോയിൻ പിടികൂടിയ കേസില്‍ പാകിസ്താൻ ബന്ധം സ്ഥിരീകരിച്ച് ഡയരക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ). പ്രതികളായ നാലുപേര്‍ക്ക് ലഹരിക്കടത്തില്‍ പാക് ശൃംഖലയുമായി ബന്ധമുണ്ടെന്ന് തോപ്പുംപടി കോടതിയിൽ ഡി.ആർ.ഐ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പാകിസ്താനിലെ പഞ്ചസാര മില്ലിന്റെ മേല്‍വിലാസത്തിലാണ് ഹെറോയിന്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. 'ഹബീബ് ഷുഗർ മിൽസ്, വൈറ്റ് റിഫൈൻഡ് ഷുഗർ, പ്രോഡക്ട് ഓഫ് പാകിസ്താൻ' എന്നാണ് പാക്കറ്റുകളിൽ പതിപ്പിച്ചിരുന്നത്. പാകിസ്ഥാനിൽനിന്ന് കപ്പലിൽ കൊണ്ടുവന്ന ഹെറോയിൻ അഗത്തി പുറങ്കടലിൽ മത്സ്യബന്ധന ബോട്ടുകളിലേക്ക് മാറ്റിയെന്നാണ് ഡി.ആർ.ഐ കണ്ടെത്തിയിരിക്കുന്നത്.
വിഴിഞ്ഞം സ്വദേശി ഫ്രാന്‍സിസ്, പൊഴിയൂര്‍ സ്വദേശി സുജന്‍ എന്നീ മലയാളികളും പ്രതിപ്പട്ടികയിലുണ്ട്. ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള പാക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ എന്‍.ഐ.എ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ലഹരിക്കൊപ്പം ആയുധങ്ങൾ കടത്തുന്നുണ്ടോ എന്നും അന്വേഷിക്കും.

കൊച്ചിയുടെ പുറംകടലില്‍ ലക്ഷദ്വീപിലെ അഗത്തിക്കു സമീപമാണ് കഴിഞ്ഞ ദിവസം വൻ ലഹരിവേട്ട നടന്നത്. രാജ്യാന്തര വിപണിയില്‍ 1,526 കോടി രൂപ വിലവരുന്ന 218 കിലോ ഹെറോയിനാണ് ഡി.ആര്‍.ഐയും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. രണ്ട് മത്സ്യബന്ധന ബോട്ടുകളിൽ 218 പായ്ക്കറ്റുകളിലായി അറകളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിൻ കണ്ടെത്തിയത്. ബോട്ടുകളിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളും മലയാളികളുമടക്കം 20 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അ‍ഡ്വ. ബി.എ ആളൂരാണ് പ്രതികൾക്കു വേണ്ടി കോടതിയിൽ ഹാജരായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  6 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  6 days ago