കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ മുഴക്കുന്നില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ വിളക്കോട് സ്വദേശി ഇ കെ നിധീഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഈ മാസം 20നാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. വീടിനടുത്തുള്ള തോട്ടില്‍ തുണി അലക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് പ്രതി പെണ്‍കുട്ടിയെ വീട്ടിലേക്ക് ബലമായി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പ്രദേശവാസിയായ ഒരാളാണ് ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിച്ചത്.
തുടര്‍ന്ന് വീട്ടുകാര്‍ പൊലിസില്‍ പരാതി നല്കി. പ്രതി ജില്ല വിട്ടെന്നായിരുന്നു അഭ്യൂഹം.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."