HOME
DETAILS

നരേന്ദ്ര ധബോല്‍ക്കര്‍ അനുസ്മരണം

  
backup
August 21 2016 | 02:08 AM

%e0%b4%a8%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%a7%e0%b4%ac%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8


ആലപ്പുഴ: നമ്മുടെ സമൂഹത്തില്‍ ഇന്ന് ബൗദ്ധിക മണ്ഡലത്തിനെതിരായുള്ള ആക്രമണം ശക്തമായിരിക്കുകയാണെന്നും ആധുനിക സാങ്കേതിക വിദ്യകളെ ഉപയോഗിച്ചും സമൂഹത്തിലെ ഉന്നതന്മാരെ ഉപയോഗിച്ചും ഇത്തരം ആക്രമണങ്ങള്‍ ശക്തിപ്പെടുകയാണെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. കെ.പി. അരവിന്ദന്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രബോധം യുക്തിചിന്ത, ജനാധിപത്യം എന്ന വിഷയത്തില്‍ നരേന്ദ്രധബോല്‍ക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സിനിമാ താരങ്ങളും വിരമിച്ച ഡോക്ടര്‍മാരും ചില രാഷ്ട്രീയ നേതാക്കളും ഈ പ്രചരണത്തിന് കൂട്ടുനില്‍ക്കുകയാണ്. കമ്പോളവല്‍ക്കരണത്തിന്റെ ഭാഗമായി സമൂഹത്തിലുണ്ടായിട്ടുള്ള കുഴപ്പങ്ങള്‍ക്ക് പരിഹാരം പഴമയിലേക്ക് മടങ്ങലാണ്, പാരമ്പര്യമാണ് പ്രതിരോധം എന്നൊക്കെ പ്രചരിപ്പിക്കപ്പെടുന്നത് ഇതിന്റെ ഭാഗമാണ്. വാക്‌സിനേഷനെതിരായ പ്രചരണവും രാസവളത്തിനും കീടനാശിനികള്‍ക്കുമെതിരായ പ്രചരണവും  അശാസ്ത്രീയതയുടേതും അന്ധവിശ്വാസത്തിന്റെതുമായ അതിര്‍വരമ്പുകള്‍ പങ്കുവെയ്കുന്നുണ്ട്. കുട്ടികളെ ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കാന്‍ പഠിപ്പിക്കലും വിമര്‍ശനാത്മക ബോധനം പരിചയപ്പെടുത്തലുമാണ് ഇത്തരം അപകടങ്ങളെ ഫലപ്രദമായി ചെറുക്കുവാനുള്ള മാര്‍ഗ്ഗമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിര്‍മ്മൂലന പ്രസ്ഥാനത്തിന്റെ നേതാവും ചിന്തകനും എഴുത്തുകാരനുമായിരുന്ന നരേന്ദ്രധബോല്‍ക്കറുടെ മൂന്നാം രക്തസാക്ഷിത്വം കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കേരള ഗ്രന്ഥശാലാ സംഘം, പുരോഗമന കലാസാഹിത്യ സംഘം, വെനീസിയം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ആചരിച്ചു. ജി. ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് ചാക്കോ, സി.വി. ഷാജി, പി.പി. സുമനന്‍, മോഹനന്‍, പി.വി. ജോസഫ്, ബി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  20 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  20 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  20 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  20 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  20 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  21 days ago