ശക്തമായ ഇടിമിന്നൽ, മഴ, കാറ്റ്; സഊദിയുടെ മിക്കഭാഗങ്ങളിലും ജാഗ്രതാ നിർദേശം
റിയാദ്: സഊദിയിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ഇടിമിന്നൽ സാധ്യത. ചിലയിടങ്ങളിൽ കടുത്ത മഴക്കും കാറ്റിനും സാധ്യത പ്രഖ്യാപിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. സഊദിയിലെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നൽ സാധ്യതയുണ്ട്.
മക്ക, തായിഫ്, അൽ മുവിയ, ഖിയ, അൽഖുർമ, ബഹ്‌റ, മെയ്‌സാൻ, ആദം, അൽ ഖുർമ, തുർബ, റാനി, അൽ അർദിയാത്ത്, അൽജുമും ഖുലൈസ്, അൽകാമിൽ എന്നിവിടങ്ങളിലാണ് ഇടിമിന്നലിനൊപ്പം കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇവിടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തലസ്ഥാനമായ റിയാദിലെ അൽമജുമ, അൽസുൾഫി എന്നിവ ഉൾപ്പെടുന്ന ചില പ്രദേശങ്ങൾക്കും ഹുറൈമില കൂടാതെ മദീന, അസീർ, അൽബാഹ, ജസാൻ തുടങ്ങിയ പ്രദേശങ്ങൾക്കും സമാന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദമാം, ജുബൈൽ, ഖത്തീഫ്, അൽ ഹസ, ഹഫർ അൽ ബാതൻ, ക്വിസുമ, നാരിയ, അൽ ഖഫ്ജി, ഉൾപ്പടെയുള്ള കിഴക്കൻ പ്രവിശ്യകളിൽ കാറ്റും മിതമായ മഴയും ഉണ്ടാകും. ഇത് പൊടിപടലങ്ങൾക്കു കാരണമായേക്കുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."