പുനലൂര്‍ എസ്.എന്‍: കനകജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
പുനലൂര്‍: പ്രവേശനത്തിന് പണംനല്‍കിയല്ല പഴയതലമുറ പഠിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ഭീമമായ സംഖ്യ നല്‍കിയാണ് സ്‌കൂള്‍ പ്രവേശനം നേടുന്നത്. ഈ സ്ഥിതി ഗൗരവമായി സര്‍ക്കാര്‍ വീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനലൂര്‍ ശ്രീനാരായണ കോളജ് കനക ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാശ്രയ കോളജ് വന്നപ്പോള്‍ പുതിയ സമ്പ്രദായത്തിനു വഴിതെളിച്ചു. ചില മാനേജ്‌മെന്റുകള്‍ കുട്ടികളില്‍നിന്നും പ്രവേശനത്തിനു പണം വാങ്ങിത്തുടങ്ങി. ഇതിനൊരു മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുപ്രവര്‍ത്തകരും പ്രസ്ഥാനങ്ങളും ഇതിനെതിരേ ശബ്ദിക്കേണ്ടിയിരിക്കുന്നു. പൊതുവിദ്യാഭ്യാസ രംഗം കൂടുതല്‍ ശക്തമാക്കുകയും മാതൃകാപരമായി മാറ്റുകയും വേണം. പൊതുവിദ്യാഭ്യാസ രംഗത്ത് അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് തടയണം. കുട്ടികളുടെ പഠനത്തിനു ഒന്നും തടസമാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക് സമ്പ്രദായത്തിലേക്കു മാറ്റാന്‍ പോവുകയാണ്. പഠനരീതികള്‍ മെച്ചപ്പെടുത്താന്‍ അധ്യാപകരും മനസ് വയ്ക്കണം.
തുല്യനീതി മനസില്‍കണ്ടാണു ആദ്യകാലത്ത് സ്വകാര്യമേഖലയില്‍ കോളജ് അനുവദിച്ചതെന്നും അതിനു ശ്രമിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും അധ്യക്ഷത വഹിച്ച എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മന്ത്രി കെ. രാജു മുഖ്യപ്രഭാഷണം നടത്തി.
സി.പി.എം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍, എം.എ രാജേേഗപാല്‍, കെ. പത്മകുമാര്‍, പച്ചയില്‍ സന്ദീപ്, ടി.കെ സുന്ദരേശന്‍, സതീഷ് സത്യപാലന്‍, ബി. ബിജു, ഡോ. അരുണ്‍ എസ്. പ്രസാദ്, കെ. ബാബു, പി. ഗോപി, കെ. സുരേഷ് കുമാര്‍, ഡോ. ജി. ജയസേനന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."