'തറാവീഹ് നിസ്‌ക്കാരത്തിനിടെ ഇമാമിന്റെ തോളില്‍ ചാടിക്കയറി പൂച്ച; കാരുണ്യത്തോടെ, ആട്ടിയകറ്റാതെ നിസ്‌ക്കാരം പൂര്‍ത്തിയാക്കി ഇമാം
നായക്ക് വെള്ളം നല്‍കിയതിന് അയാള്‍ക്കു മുന്നില്‍ സുബര്‍ഗത്തിന്റെ വാതിലുകള്‍ തുറന്നിട്ട കാരുണ്യവാന്‍. പൂച്ചക്ക് ഭക്ഷണം കൊടുക്കാതെ ഉപദ്രവിച്ചവള്‍ക്കുമേല്‍ അസമാധാനം പെയ്യിച്ച കരുണക്കടല്‍. പടച്ച തമ്പുരാന്റെ സ്‌നേഹത്തിന്റെ കാവലുകളെ കുറിച്ച് സമ്പന്നമാണ് പ്രവാചക കഥകള്‍. ഈ കാരുണ്യത്തിന്റെ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തുന്നവരാണ് അവന്റെ അനുയായികള്‍. നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും എന്ന പ്രവാചക വചനം വിശ്വാസിക്കു കിട്ടുന്ന പ്രചോദനമാണ്. കരുണയായി പെയ്തിറങ്ങാനുള്ള പ്രചോദനം. ഇവിടെയിതാ അത്തരത്തില്‍ ഒരു സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും നിറങ്ങള്‍ വഴിഞ്ഞൊഴുകുന്ന ഒരു വൈറല്‍ വീഡിയോ.
അള്‍ജീരിയയിലെ പള്ളിയിലാണ് സംഭവം.തറാവീഹ് നിസ്‌കാരത്തിനിടെ ഇമാമിനെ സ്‌നേഹിക്കുന്ന പൂച്ചയാണ് ഈ വീഡിയോയിലെ താരം. കളിച്ച് കളിച്ച് നിസ്‌ക്കരിച്ചു കൊണ്ടിരിക്കുന്ന ഇമാമിന്റെ ചുമലില്‍ വരെ കയറി പൂച്ച. ഒരു വശത്തു നിന്ന് എത്തുന്ന പൂച്ച ആദ്യം ഇമാമിനെ ഏന്തി വലിഞ്ഞ് തൊട്ടു നോക്കുന്നുണ്ട്. പ്രതികരണം ഒന്നുമില്ലെന്ന് കണ്ടപ്പോള്‍ ഇമാമിന്‍രെ പിറകിലൂടെയും കന്തൂറക്കടിയിലൂടെയുമൊക്കെ നടന്നു നോക്കുന്നു പൂച്ച. കുറച്ചു നേരെ കൂടി ചുറ്റിപ്പറ്റി നിന്ന ശേഷം പിന്നെ ഒട്ടും ആലോചിക്കാതെ മൂപ്പര് ഇമാമിന്റെ ചുമലിലേക്ക് ചാടിക്കയറുകയാണ്. വസ്ത്രത്തില്‍ പറ്റിപ്പിടിച്ച് ചുമലിലേക്ക് കയറിയ പൂച്ചയെ പക്ഷേ ഇമാം ആട്ടിയകറ്റുന്നില്ല. ശ്രദ്ധയോടെ ചേര്‍ത്തു പിടിച്ച് നിസ്‌ക്കാരം പൂര്‍ത്തിയാക്കുകയായിരുന്നു അദ്ദേഹം. ഇമാം ഖുര്‍ആന്‍ പാരായണം പൂര്‍ത്തിയാക്കി റുകൂഇലേക്ക് പോകുന്നതിനു തൊട്ടു മുമ്പ് പൂച്ച ഇമാമിന്റെ ചുമലില്‍ നിന്ന് ചാടിതാഴെയിറങ്ങി. ഈ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."