ആഗോളതലത്തിലെ 14 ആരോഗ്യ സൂചകങ്ങളില്‍ മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇയും
ആഗോളതലത്തിലെ 14 ആരോഗ്യ സൂചകങ്ങളില്‍ മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് യുഎഇയും. കൂടാതെ ഉയര്‍ന്നു വരുന്ന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പുതിയതും സമഗ്രവുമായ സമീപനങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് യുഎഇ എന്നും ആരോഗ്യ മന്ത്രി അബ്ദുല്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക, ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമത ഉയര്‍ത്തുക, ഭാവിയിലെ പകര്‍ച്ചവ്യാധികളെയും വിട്ടുമാറാത്ത രോഗങ്ങളെയും പ്രതിരോധിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ആഗോള ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ജീവിതനിലവാരം വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച യുഎഇയുടെയും ആരോഗ്യരംഗത്തെ ആഗോള നേട്ടങ്ങളെയും ആഘോഷമാക്കാന്‍ ലോകാരോഗ്യദിനത്തെ ഉപയോഗപെടുത്താമെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം സെക്രട്ടറി ഡോ. മുഹമ്മദ് സലിം അല്‍ ഒലാമ പറഞ്ഞു. യുഎഇയിലെ എല്ലാ അംഗങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്ന ഒരു ലോകോത്തര ആരോഗ്യ സംവിധാനം സ്ഥാപിക്കാന്‍ ആരോഗ്യപ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. അതിനുവേണ്ടി, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ നയത്തിന്റെ ലക്ഷ്യങ്ങളെ മുറുകെപിടിച്ചുകൊണ്ടും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതും മന്ത്രാലയം പ്രോത്സാഹിപ്പിക്കുമെന്ന് അല്‍ ഒലാമ പറഞ്ഞു.
ലോകം അഭിമുഖീകരിക്കുന്ന ആരോഗ്യ വെല്ലുവിളികള്‍ യുഎഇയുടെ ആരോഗ്യ സംവിധാനത്തിന്റെ മികച്ച കഴിവുകളെ എടുത്തുക്കാട്ടുന്നുവെന്ന് അല്‍ ഒവൈസ് ഊന്നിപ്പറഞ്ഞു. അതിനു സഹായകമായ സാങ്കേതികവിദ്യയുടെ ഇടപെടലിനും ഭാവിയിലേക്കുള്ള ദീര്‍ഘവീക്ഷണത്തിനും അല്‍ ഒവൈസ് നന്ദി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."