HOME
DETAILS
MAL
കൽക്കരി വീണ്ടും ഇറക്കുമതി ചെയ്യാൻ കേന്ദ്രം 2015ന് ശേഷം ആദ്യം
backup
May 29 2022 | 20:05 PM
ന്യൂഡൽഹി
കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള കോൾ ഇന്ത്യ വീണ്ടും കൽക്കരി ഇറക്കുമതി ചെയ്യുന്നു. കൽക്കരിക്ഷാമത്തെ തുടർന്നാണ് ലോകത്ത് ഏറ്റവും കൂടുതൽ കൽക്കരി ഖനനം നടത്തുന്ന കോൾ ഇന്ത്യയുടെ നടപടി. ഊർജ മന്ത്രാലയത്തിന്റെ ഇതുസംബന്ധിച്ച കത്ത് വാർത്താ ഏജൻസി പുറത്തുവിട്ടു.
2015ന് ശേഷം ആദ്യമായാണ് കൽക്കരി ഇറക്കുമതി ചെയ്യുന്നത്.
ഏപ്രിൽ മുതൽ കൽക്കരി സ്റ്റോക്ക് തീർന്നതായി സർക്കാരിനെ ബന്ധപ്പെട്ട ഏജൻസികൾ അറിയിച്ചിരുന്നു. കഴിഞ്ഞ ആറുവർഷത്തെ ഏറ്റവും രൂക്ഷമായ ഊർജ പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. താപവൈദ്യുത നിലയങ്ങൾക്ക് ഊർജം ഉത്പാദിപ്പിക്കാനാണ് ഇറക്കുമതി ചെയ്യുന്ന കൽക്കരി നൽകുകയെന്നും മെയ് 28ലെ മന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു. കൽക്കരി സെക്രട്ടറി, കോൾ ഇന്ത്യ ചെയർമാൻ എന്നിവർക്ക് അയച്ച കത്താണ് ചോർന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."