HOME
DETAILS
MAL
ചായ്പ്പിലെ വിശേഷങ്ങള്‍
backup
May 30 2021 | 05:05 AM
അസ്തമനത്തിനുശേഷം
കരയിലടുത്തത്.
ഒരിടത്തിരിക്കണം,
അടുത്ത അസ്തമനം കാണണം.
ജീവിതം നോക്കിവായിക്കാന്‍ കഴിയാത്തത്,
കാണാപ്പാഠമാണേറെയും.
കരയില്‍ ആര്‍ക്കും വേണ്ട.
എന്നും കടലില്‍.
തിരകള്‍ ആളിക്കത്തുന്നതു കണ്ടു,
അടിയൊഴുക്കില്‍ നുരയും പതയും കണ്ടു,
സമതലത്തില്‍ കൊമ്പന്സ്രാവിനേയും കണ്ടു.
എല്ലാ കാഴ്ചകള്‍ക്കും വയസായിപ്പോയി,
വയ്യാതായി.
നേടിയതൊക്കെ ഒപ്പുകളായി,
ഒപ്പത്തില്‍ ചേര്‍ക്കാത്തതായി.
ഇന്നലെ ആരോ കണ്ടു,
ആ വലിയ വീട്ടില്‍നിന്നു
ചായ്പ്പില് കൊണ്ടുവയ്ക്കുന്നത്.
നിര്‍ത്താത്ത ചുമയാണത്രെ,
രാവും പകലും ഇല്ലാതായത്രെ.
ഞരങ്ങുന്നുണ്ട്.
ചായ്പ്പിലെ വിശേഷംകേട്ട്
വീട് പൊട്ടിച്ചിരിച്ചു,
ആള്‍ക്കൂട്ടം ഇല്ലാതായി.
അതിനിടയില്‍ ഒറ്റപ്പെടുന്നുണ്ട്,
നിര്‍ത്താതെയുള്ള
ചുമയും അസ്തമനവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."