സി.ഐ.ടി.യു ഏരിയ സമ്മേളനം നടത്തി
ഫറോക്ക്: നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ ഇല്ലാതാക്കാന്‍ ജില്ലയിലെ മണലെടുപ്പ് നിരോധനം പിന്‍വലിക്കണമെന്ന് സി.ഐ.ടി.യു ഫറോക്ക് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഫറോക്ക് ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി ടി.ദാസന് ഉദ്ഘാടനം ചെയ്തു. പി.സുബ്രഹ്മണ്യന് നായര്‍, ഇ.വസന്ത, കെ.പി.ശശി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പി.ജയപ്രകാശന്‍, കെ.ജയപ്രകാശന്‍ എന്നിവര്‍ രക്തസാക്ഷി അനുശോചന പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.വി.ശിവദാസന്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.പി.സുലൈമാന്‍, കെ.മാനുകുട്ടന്‍, കെ.ഷഫീഖ്, കെ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി പി.സുബ്രഹ്മണ്യന്‍നായര്‍ (പ്രസിഡന്റ് ), എം.സുരേന്ദ്രന്, ഇ.വസന്ത, കെ.പി.ശശി, എം.ദേവന് (വൈസ് പ്രസിഡന്റ്), കെ.വി.ശിവദാസന്‍ (സെക്രട്ടറി), എം.ഗോപാലകൃഷ്ണന്, കെ.ജയപ്രകാശന്‍, പി.പ്രവീണ്‍കുമാര്‍, ഐ.പി.മുഹമ്മദ് (ജോയന്റ് സെക്രട്ടറി), ടി.മൊയ്തീന്‍കോയ (ഖജാഞ്ചി) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."