സൂക്ഷിക്കുക…ഒരു മിനിറ്റില്‍ എ.ഐ നിങ്ങളുടെ പാസ്‌വേഡ് തകര്‍ത്തേക്കും; എങ്ങനെ സുരക്ഷിതമായ പാസ്‌വേഡ് ഉണ്ടാക്കാം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി യുഗത്തിലേക്കാണ് നമ്മള്‍ കടന്നുകൊണ്ടിരിക്കുന്നത്. മനുഷ്യനെ തോല്‍പ്പിക്കും വിധം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുന്നേറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു വശത്ത് മനുഷ്യന്റെ ജോലികള്‍ എളുപ്പമാക്കാന്‍ എ.ഐ സഹായിക്കും എന്ന പ്രത്യാശയുണ്ടാവുമ്പോഴും മറുവശത്ത് അതേകുറിച്ച് ആശങ്കകളും ഉണ്ടാവുന്നുണ്ട്.
എ.ഐ ആളുകളുടെ സൈബര്‍ സുരക്ഷയെ എങ്ങനെയെല്ലാം ബാധിക്കുമെന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ചും പാസ് വേഡുകളുടെ കാര്യത്തില്‍. ഇപ്പോഴും സങ്കീര്‍ണമല്ലാത്ത പാസ് വേഡുകളാണ് പലരും ഉപയോഗിക്കുന്നത്. സ്വന്തം പേരുകളോ ഫോണ്‍ നമ്പറുകളോ ഒക്കെയാണ് പാസ് വേര്‍ഡായി ഉപയോഗിക്കുന്നത്. ഇത്തരക്കാര്‍ സൂക്ഷിക്കുക.. നിങ്ങളുടെ പാസ് വേഡുകള്‍ തകര്‍ക്കാന്‍ എ.ഐയ്ക്ക് മിനിറ്റുകള്‍ മാത്രം മതി.
ഹോം സെക്യൂരിറ്റി ഹീറോസ് അടുത്തിടെ നടത്തിയ പഠനത്തില്‍, സാധാരണയായി ആളുകള്‍ ഉപയോഗിക്കുന്ന 50 ശതമാനത്തിലധികം പാസ് വേഡുകളും ഒരു മിനിറ്റിനുള്ളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തകര്‍ക്കാന്‍ കഴിയുമെന്ന് കണ്ടെത്തി. എ.ഐ പാസ് വേഡ് ക്രാക്കര്‍ പാസ്ഗാന്‍ ഉപയോഗിച്ച് നടത്തിയ പഠനമാണ് കണ്ടെത്തലുകളിലേക്ക് നയിച്ചത്.
51 ശതമാനം പാസ് വേഡുകളും ക്രാക്ക് ചെയ്യാന്‍ എ.ഐയ്ക്ക് 1 മിനിറ്റില്‍ താഴെ മതിയെന്നാണ് പഠനം പറയുന്നത്. 65 ശതമാനം പാസ് വേഡുകള്‍ 1 മണിക്കൂറിനുള്ളിലും 81 ശതമാനം പാസ് വേഡുകള്‍ ഒരു മാസത്തിനുള്ളിലും എ.ഐയ്ക്ക് ക്രാക്ക് ചെയ്യാന്‍ കഴിയും. എന്നാല്‍ ശ്രദ്ധിക്കേണ്ടതെന്തെന്നാല്‍ പ്രവചിക്കാന്‍ എളുപ്പമുള്ളതും ചെറുതും പൊതുവായതുമായ പാസ് വേഡുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ മാത്രമാണ് ഇത് സാധ്യമാവുക. ഉദാഹരണത്തിന് നിങ്ങളുടെ ഫോണ്‍ നമ്പര്‍, ജനനതിയ്യതി എന്നിവയെല്ലാമാണെങ്കില്‍ എ.ഐയ്ക്ക് അത് നിഷ്പ്രയാസം ക്രാക്ക് ചെയ്യാന്‍ സാധിക്കും.
സുരക്ഷിതമായ പാസ്‌വേഡുകളുണ്ടാക്കാം
ചുരുങ്ങിയത് 18 ക്യാരക്ടറുകളെങ്കിലുമുള്ള പാസ് വേഡുകള്‍ കണ്ടെത്തുന്നത് ക്രാക്ക് ചെയ്യുന്നതില്‍ നിന്നും തടയുന്നു. ഇത്തരം പാസ് വേഡുകള്‍ കണ്ടെത്താന്‍ പാസ്ഗാനിന് കുറഞ്ഞത് 10 മാസം വേണ്ടിവരുമെന്നാണ് കണ്ടെത്തല്‍. ഇനി ഇതിലും സുരക്ഷിതമാവണമെങ്കില്‍ ക്യാപിറ്റല്‍ ലെറ്ററുകളും സ്‌മോള്‍ ലെറ്ററുകളും ചിഹ്നങ്ങളും അക്കങ്ങളും ഇടകലര്‍ത്തി 18 ലേറെ ക്യാരക്ടേഴ്‌സ് ഉള്ള പാസ് വേഡ് ഉണ്ടാക്കിയാല്‍ പേടിക്കുകയേ വേണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരം പാസ് വേഡുകള്‍ തകര്‍ക്കാന്‍ 6 ക്വിന്റിലണ്‍ വര്‍ഷങ്ങള്‍( ഒന്നിനോട് 30 പൂജ്യം കൂട്ടിയിട്ടാല്‍- 1 ക്വിന്‍ിലണ്‍ )
അക്കങ്ങള്‍ മാത്രമുള്ള പാസ് വേഡാണ് ക്രാക്ക് ചെയ്യാന്‍ ഏറ്റവും എളുപ്പം. ഒരാളുടെ പാസ്‌വേഡില്‍ കുറഞ്ഞത് രണ്ട് അക്ഷരങ്ങള്‍ (അപ്പര്‍, ലോവര്‍കേസ്), അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ ഉണ്ടായിരിക്കണമെന്നും പഠനം പറയുന്നു. മൂന്നോ ആറോ മാസമെങ്കിലും പാസ്‌വേഡുകള്‍ മാറ്റുന്നത് ശീലമാക്കാനും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. എല്ലാ അക്കൗണ്ടുകള്‍ക്കും ഒരു പൊതു പാസ്‌വേഡ് ഉപയോഗിക്കുന്നത് വളരെ അപകടവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."