തൃക്കാക്കരയില്‍ കള്ളവോട്ടിനുള്ള ശ്രമം; പരാതിപ്പെട്ട് യു.ഡി.എഫ്; ഒരാള്‍ പിടിയില്‍
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍. പിറവം പാമ്പാക്കുട സ്വദേശി ആല്‍വിനാണ് പിടിയിലായത്. പൊന്നുരുന്നി സ്വദേശി ടി.എം സഞ്ജുവിന്റെ പേരിലുള്ള വോട്ടുചെയ്യാനായിരുന്നു ആല്ബിന് ശ്രമിച്ചത്.
യു.ഡി.എഫ്, എന്‍.ഡി.എ ബൂത്ത് ഏജന്റുമാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് ഇയാളെ പൊലിസ് പിടികൂടിയത്. ആല്ബിന് ഡി.വൈ.എഫ്.ഐ പാമ്പാകുട മേഖല സെക്രട്ടറിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പൊന്നുരുന്നി സ്കൂളില്‍ സജ്ജമാക്കിയ 66-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്. സഞ്ജു നായര്‍ എന്ന ഐഡന്റിറ്റി കാര്‍ഡ് കാണിച്ചതോടെയാണ് പ്രിസൈഡിങ് ഓഫിസര്‍ക്ക് സംശയം തോന്നിയത്.
ഇയാള്‍ വോട്ടര്‍ പട്ടികയിലെ സഞ്ജു അല്ലെന്ന് യു.ഡി.എഫ് ബൂത്ത് ഏജന്റ് തിരിച്ചറിഞ്ഞു. സഞ്ജു നായര്‍ എന്ന പേരിലുള്ള വ്യാജ ഐഡന്റിറ്റി കാര്‍ഡാണ് ഇയാള്‍ കൊണ്ടുവന്നതെന്നാണ് വ്യക്തമാകുന്നത്. സി.പി.എം വ്യാപകമായി കള്ളവോട്ടിന് ശ്രമിക്കുമെന്ന യു.ഡിഎഫിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."