മറ്റൊരു നവവധുവിന്റെ മരണവും കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍, യുവതി ഇരയായത് ക്രൂരപീഡനങ്ങള്‍ക്ക്, ശരീരത്തില്‍ 16 മുറിവുകള്‍
ചേര്‍ത്തല: നവവധുവിന്റെ മരണം ക്രൂരമായ പീഡനത്തെത്തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചേര്‍ത്തലയില്‍ ഹെന എന്നയുവതിയെയാണ് കഴിഞ്ഞ മാസം 26ന് കാളികുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് അപ്പുക്കുട്ടനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ നേരിട്ടത് ക്രൂരമായി പീഡനമാണെന്നും ഹെനയുടെ ശരീരത്തില്‍ 16 മുറിവുകള്‍ ഉള്ളതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പല മുറിവുകള്‍ക്കും ദിവസങ്ങള്‍ പഴക്കമുണ്ട്. തലക്കുള്ളില്‍ മാത്രം 14 മുറിവുകളുണ്ട്.
ബൈപോളര്‍ ഡിസ്ഓര്‍ഡര്‍ രോഗിയായിരുന്നു ഹെന. ഇതറിഞ്ഞാണ് അപ്പുക്കുട്ടന്‍ വിവാഹം ചെയ്തത്. വിവാഹ സമയത്ത് 75 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. രണ്ടാഴ്ച മുമ്പ് ഏഴ് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട അപ്പുക്കുട്ടന്‍ കിട്ടാതെ വന്നതോടെ ഭാര്യയെ നിരന്തരം മര്‍ദ്ദിക്കുകയായിരുന്നു.
ആറുമാസം മുമ്പ് വിവാഹിതയായ ഹെനയെ കുളിമുറിയില്‍ കുഴഞ്ഞുവീണു എന്ന നിലയിലാണ് ഭര്‍തൃവീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കൊലപാതകമെന്ന സംശയം ഉന്നയിച്ചു. തുടര്‍ന്ന് അപ്പുക്കുട്ടനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കി. തുടര്‍ന്നാണ് അപ്പുക്കുട്ടനെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."