തൃക്കാക്കര കൈ വിടില്ലെന്ന് ഉമ തോമസ്; നൂറാമനായി സഭയിലെത്തുമെന്ന് ജോ ജോസഫ്
കൊച്ചി: തൃക്കാക്കര കൈവിടില്ല എന്നു തന്നെയാണ് വിശ്വാസമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. നല്ല വിജയമുണ്ടാകും. പോളിങ് ശതമാനത്തിൽ കുറവുണ്ടായെന്ന് വിശ്വസിക്കുന്നില്ലെന്നും ഉമ തോമസ് പറഞ്ഞു.
'തീർച്ചയായിട്ടും വിജയിക്കും. ഇനി ഈശ്വരനിശ്ചയം. എല്ലാത്തിനും മുകളിൽ ഒരാളുണ്ടല്ലോ. തൃക്കാക്കര കൈവിടില്ലെന്നു തന്നെയാണ് വിശ്വാസം'. ഉമ പറഞ്ഞു.
അമ്പലത്തിലും പള്ളിയിലും പോയി പ്രാർത്ഥിച്ച് ഡി.സി.സി ഓഫിസ് സന്ദർശിച്ച ശേഷമാണ് ഉമ തോമസ് കൗണ്ടിങ് സ്‌റ്റേഷനിലെത്തിയത്. എന്തുകാര്യത്തിന് പോകുമ്പോഴും അമ്പലവും പള്ളിയും സന്ദർശിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മരിച്ചവരുടെ പേര് പട്ടികയിൽ നിന്നൊഴിവാക്കാത്തതും വിദേശത്തുള്ളവർക്ക് വോട്ട് ചെയ്യാനാകാത്തതുമെല്ലാമാണ് പോളിങ് ശതമാനത്തിൽ പ്രതിഫലിച്ചത്. ട്വന്റി20യുടെ രണ്ടായിരത്തോളം വോട്ടുകൾ ചെയ്യപ്പെട്ടിട്ടില്ലെന്നും ഉമ തോമസ് പറഞ്ഞു.
അതേസമയം, നൂറാമനായി നിയമസഭയിലേക്കെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡ്.എഫ് സ്ഥാനാർഥി ജോ ജോസഫ്. തൃക്കാക്കരയുടെ മനസ് എൽ.ഡി.എഫിനൊപ്പമാണെന്നും ഭരണപക്ഷ എം.എൽ.എയാണ് ജനങ്ങൾക്ക് ആവശ്യമെന്നും ജോ ജോസഫ് പറഞ്ഞു.
യുന്നതെന്നും വരാൻ പോകുന്ന കാര്യത്തെകുറിച്ചാണെന്നും സ്ഥാനാർഥി പറഞ്ഞു.
പോളിങ് കുറഞ്ഞത് യു.ഡി.എഫിനെയാണ് ബാധിക്കുന്നത്. എൽ.ഡി.ഫിന് വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ട്. ട്വിറ്റി 20 വോട്ടുകൾ ഇടുപക്ഷത്തിനാണ് എന്നതിൽ സംശയം വേണ്ടെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."