HOME
DETAILS

ചിത്രകാരന്‍ പി, ശരത് ചന്ദ്രന്‍ നിര്യാതനായി

  
backup
June 03 2022 | 03:06 AM

kerala-artist-p-sharath-chandra-passed-away

കോഴിക്കോട്: പ്രസിദ്ധ ചിത്രകാരന്‍ പി. ശരത് ചന്ദ്രന്‍ നിര്യാതനായി. 79 വയസായിരുന്നു. എരഞ്ഞിപ്പാലത്തെ വീട്ടില്‍ ഇന്ന് രാവിലെയാണ് അന്ത്യം. സംസ്‌കാരം വൈകിട്ട് നാലിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

അന്താരാഷ്ട്ര ഇടങ്ങളില്‍ അറിയപ്പെടുന്ന മലയാളിചിത്രകാരനാണ് ശരത്ചന്ദ്രന്‍. ജലച്ചായം, ഓയില്‍ കളര്‍, അക്രിലിക്, ചാര്‍ക്കോള്‍ എന്നീ എല്ലാ മാധ്യമങ്ങളിലും ഒരേ പോലെ പ്രാഗല്‍ഭ്യം തെളിയിച്ച ചിത്രകാരനാണ് അദ്ദേഹം. റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരനായിരുന്നു. നിരവധി പരസ്യങ്ങള്‍ക്കായി ചിത്രങ്ങളും ഡിസൈനും നിര്‍വ്വഹിച്ചിട്ടുണ്ട്.

തലശ്ശേരി കേരള സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സിലെ സി.വി.ബാലന്‍ നായര്‍ക്കു കീഴിലാണ് ശരത് ചന്ദ്രന്‍ ചിത്രകലാഭ്യസനം നടത്തിയത്. 1964 ല്‍ ബോംബെയില്‍ എത്തിയ അദ്ദേഹം ടുബാക്കോ കമ്പനിയില്‍ ആര്‍ട്ട് ഡയറക്ടറായി. പിന്നീട് ഓര്‍ബിറ്റ് എന്ന പേരില്‍ പരസ്യ ഏജന്‍സി തുടങ്ങി. പനാമ സിഗരറ്റിന്റെ പാക്കറ്റുകള്‍ ആകര്‍ഷകമായി രൂപ കല്‍പ്പന ചെയ്തത് അദ്ദേഹമാണ്. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പിന്റെ അക്ഷരങ്ങളുടെ വലിപ്പം കൂട്ടിയതും താനാണെന്ന് ശരത് ചന്ദ്രന്‍ പറഞ്ഞിരുന്നു.

നിരവധി കമ്പനികള്‍ക്കായി അദ്ദേഹം പരസ്യ ഡിസൈനുകള്‍ തയാറാക്കി. യു.എസ്.എസ്.ആര്‍, മിഡില്‍ ഈസ്റ്റ്, യു.എസ്.എ, എതോപ്യ തുടങ്ങി രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്ന ഭൂരിഭാഗം സിഗരറ്റ് കമ്പനികള്‍ക്കു വേണ്ടിയും അദ്ദേഹം ഡിസൈന്‍ ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  a day ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  a day ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  a day ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  a day ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  a day ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  a day ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  a day ago