സൈത്തൂനില്‍ നിന്നും ആമിന ഹന്ന ബഹിരാകാശ ഗവേഷണ ക്യാംപിലേക്ക്
മലപ്പുറം: ഇന്ത്യന്‍ സ്പേസ് റിസേര്‍ച് ഓര്ഗനൈസേഷന് ( ഐഎസ്ആര്‍ഒ) നേരിട്ട് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തു നടത്തുന്ന യുവിക 2023 ബഹിരാകാശ ഗവേഷണ ക്യാംപിലക്ക് തിരഞ്ഞെടുക്കപ്പെട്ട് സൈത്തൂന്‍ ഇന്റര്‍നാഷണല്‍ ക്യാമ്പസ് ജൂനിയര്‍ പ്രോഗ്രാം വിദ്യാര്‍ത്ഥി ആമിന ഹന്ന സി.പി. രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളില്‍ നിന്നുമുള്ള ഒന്നര ലക്ഷത്തിലധികം വരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ഐഎസ്ആര്‍ഒയുടെ സെലക്ഷന് നടക്കുന്നത്.
എട്ടാം ക്ലാസില്‍ നേടിയ മാര്‍ക്കും ദേശീയ സംസ്ഥാനജില്ലാ ബഹുമതികളും സ്കൗട്ട് ആന്‍ഡ് ഗൈഡ്സും പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. ബഹിരാകാശ ശാസ്ത്ര സാങ്കേതികവിദ്യയില്‍ താല്പര്യമുള്ള കുട്ടികള്‍ക്കായി ഐഎസ്ആര്‍ഒ നേരിട്ട് നടത്തുന്നതാണ് യുവിക യങ് സൈന്റിസ്റ്റ് പ്രോഗ്രാം.മെയ് 15ന് ആരംഭിക്കുന്ന ക്യാമ്പിലേക്ക് കഴിഞ്ഞ ദിവസമാണ് വിക്രം സാരാഭായി സ്പേസ് സെന്ററില്‍ നിന്നും അറിയിപ്പ് ലഭിച്ചത്. നിലവില്‍ പഠനത്തില്‍ എന്നപോലെ മറ്റു വിഷയങ്ങളിലും കഴിവ് തെളിയിച്ച കുട്ടിയാണ് ആമിന ഹന്ന. മലപ്പുറം കോഡൂര്‍ സ്വദേശി ചോലക്ക പറമ്പില്‍ അഷ്കറലിയുടെ മകളാണ് ആമിന ഹന്ന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."