നോമ്പും പെരുന്നാളും, കാരുണ്യം പെയ്തിറങ്ങുന്ന കാലം
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
ത്തിരിക്കുന്ന സുവര്‍ണാവസരമാണ് ഓരോ റമദാനിലൂടെയും നാം കരസ്ഥമാക്കുന്നത്.
ഹൃദയാന്തരങ്ങളില്‍ ആഹ്ലാദം അലതല്ലുന്ന നിമിഷങ്ങളാണ് റമദാന്‍ പ്രഭ തെളിയുന്ന നേരം. സ്രഷ്ടാവിന്റെ അനുഗ്രഹങ്ങള്‍ നമ്മിലേക്ക് നിരന്തരം. വര്‍ഷിക്കുന്ന പ്രതിഫലങ്ങളുടെ പുണ്യകാലമാണ് റമദാന്‍ സമ്മാനിക്കുന്നത്. ആത്മാവിനെ കുളിരണിയിക്കുന്ന പുണ്യ മാസത്തിനു പിറകെയാണ് മാനത്ത് ശവ്വാല്‍ പിറ തെളിയുന്നത്. വ്രതാനുഷ്ഠാനത്തിന്റെ ആത്മീയതയില്‍ ലയിച്ച വിശ്വാസികളുടെ ആനന്ദ വേളയാണ് ഈദുല്‍ ഫിത്വ‌്ര്‍. ഹൃദയങ്ങളില്‍ നേടിയെടുത്ത ആത്മീയോര്‍ജ്ജത്തിന്റെ പ്രസരണമാണ് ഓരോ വിശ്വാസിക്കും പിന്നീടുള്ള നിമിഷങ്ങളോരോന്നും.
റമദാനിനു വേണ്ട ഒരുക്കങ്ങള്‍ നാം ആരംഭിക്കുന്നത് റജബിലാണല്ലോ. തിരുനബി (സ്വ) യുടെ മാതൃക പിന്‍പറ്റി 'റജബ്' മാസം ആഗതമായതു മുതല്‍ നാം പ്രാര്‍ത്ഥിച്ചു പോരുന്നു : ''അല്ലാഹുവേ, റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് നീ ബര്‍ക്കത്ത് ചെയ്യേണമേ.... ഞങ്ങള്‍ക്ക് റമദാന്‍ എത്തിക്കുകയും ചെയ്യേണമേ.'' ഈ പ്രാർഥനയുടെ ഉത്തരമായി ഒരു റമദാനു കൂടി സാക്ഷികളാവാനുള്ള ഭാഗ്യം അല്ലാഹു നല്‍കി അനുഗ്രഹിച്ചു. കാരുണ്യവാനായ നാഥന്‍ നമുക്ക് നല്‍കിയ ഈ അനുഗ്രഹത്തിനുള്ള നന്ദിയാണ് റമദാനിന്റെ ഓരോ രാപകലുകളിലും നമുക്ക് നിര്‍വഹിക്കാനുള്ളത്.
വിശുദ്ധ ഖുര്‍ആനിന്റെ അവതീര്‍ണ കാലമെന്ന ഏറ്റവും പുണ്യമായ -റമദാന്‍ കാലത്ത് ഖുര്‍ആനുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ച് തുടര്‍ ജീവിതം അപ്രകാരമാക്കി തീര്‍ക്കണം. ഖുര്‍ആന്‍ പാരായണവും തറാവീഹ് നിസ്‌കാരവും ദാന ധര്‍മങ്ങളും മറ്റു സുന്നത്താ ഒട്ടേറെ ആരാധനകളും റമദാനില്‍ നേടിയെടുക്കുന്നു. ഇതിലൂടെ നാം നേടിയെടുത്ത ചൈതന്യം ജീവിതത്തിന്റെ നാനാ മേഖലകളിലും നമുക്ക് വെളിച്ചമേകുകയും ജീവിതത്തെ ചിട്ടപ്പെടുത്തുകയും ചെയ്യുന്നു.
പ്രഭാതം മുതല്‍ പ്രദോഷം വരേ നാം നോമ്പെടുക്കുന്നു. വ്രതാനുഷ്ഠാനം തന്നെയാണു റമദാനിലെ പ്രധാന ആരാധന. ഇതര ആരാധനാ രീതികളില്‍ നിന്ന് ഏറെ ഭിന്നവും ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതുമാണ് വ്രതാനുഷ്ഠാനം. മറ്റുള്ളവരെ കാണിക്കാന്‍ കഴിയാത്ത വിധം അടിമ ഉടമയിലേക്ക് സമര്‍പ്പിക്കുന്ന ആരാധനയാണത്.
അല്ലാഹുവും അവന്റെ അടിമയും മാത്രം അറിയുന്ന അതീവരഹസ്യമായ ''നോമ്പ് എനിക്കുള്ളതാണ് അതിനു ഞാനാണ് പ്രതിഫലം നല്‍കുന്നത്. കാരണം, ആഹാരവും വികാരവും എനിക്കുവേണ്ടി അവന്‍ മാറ്റിവയ്ക്കുകയാണ്.'' (ബുഖാരി, മുസ്‌ലിം)
തിരുനബി (സ്വ) പ്രസ്താവിച്ചു: ''നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നിങ്ങളാരെങ്കിലും നോമ്പുകാരനാണെങ്കില്‍ അവന്‍ അനാവശ്യം പറയുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുത്. ആരെങ്കിലും അവനെ അക്രമിക്കുകയും ചീത്ത പറയുകയും ചെയ്താല്‍ 'ഞാന്‍ നോമ്പുകാരനാണെന്ന് അവന്‍ പറയണം.''
മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ''ആരെങ്കിലും കളവായ വാക്കും അതു പ്രകാരമുള്ള പ്രവൃത്തിയും ഉപേക്ഷിച്ചില്ലെങ്കില്‍ അവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് ഒരാവശ്യവുമില്ല.''
മനസും ശരീരവും സ്രഷ്ടാവിനു സമര്‍പ്പിക്കലാണ് നോമ്പിലൂടെ കരസ്ഥമാക്കുന്നതാണ്. തിന്‍മകളോട് അകലം പാലിക്കാനും, നന്മകള്‍ ജീവിതചര്യയാക്കി മാറ്റാനുമുള പ്രേരണയാണ് റമദാന്‍ കാലം സമ്മാനിക്കുന്നത്.
റമദാനിന്റെ ഉള്‍സാരം ജീവിതത്തിന്റെ ഊര്‍ജ പ്രസരണമാക്കി പെരുന്നാളിനെ വരവേല്‍ക്കണം. 'അല്ലാഹുവാണ് ഏറ്റവും വലിയവന്‍' എന്ന സന്ദേശമാണ് നാം ഈ വേളയില്‍ ഉറക്കെ പറയുന്നത്. അല്ലാഹുവിലേക്ക് സര്‍വവും സമര്‍പ്പിച്ചു കൊണ്ടുള്ള ആഘോഷ , ആനന്ദ വേളയാണ് പെരുന്നാള്‍. സ്‌നേഹവും കാര്യണ്യവും കുടുംബ - സുഹൃത് - സാമൂഹിക ബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്ന വേളയാണ് ഈദാഘോഷം. പെരുന്നാള്‍ ദിനത്തിലെ ഫിത്വര്‍ സകാത്ത് കര്‍മത്തിലൂടെ തന്റെ സഹോദരനെ ചേര്‍ത്തുപിടിക്കുകയാണ് വിശ്വാസി.
അയല്‍പക്കത്തിനും കൂട്ടുകുടുംബത്തിനും പ്രത്യേക പരിഗണന ഇസ്‌ലാം പഠിപ്പിക്കുന്നു. അയല്‍വാസിയോടുള്ള കടപ്പാടുകള്‍ തിരുനബി (സ്വ) പഠിപ്പിച്ചു തന്നു.
സഹജീവികളുടെ കൈ താങ്ങായി മാറാന്‍ നമുക്ക് സാധിക്കണം. അയല്‍പക്കത്തേയും കുടുബത്തിലേയും പാവപ്പെട്ടവര്‍ക്ക് കൈ താങ്ങായി മാറണം. രോഗികള്‍ക്ക് സാന്ത്വനം പകരണം. ഇങ്ങനെ പരസ്പരം സഹകരണത്തിന്റെ നൂലിഴയില്‍ ചേര്‍ത്തു വച്ച ഊഷ്മളമായ സാമൂഹിക ഭദ്രതയാണ് ഇസ്‌ലാം ആഘോഷ വേളകളില്‍ പഠിപ്പിച്ചു തരുന്നത്.
മാറാവ്യാധി രോഗങ്ങളും മാരക രോഗങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്ന അനേകം പേര്‍ ചുറ്റിലുമുണ്ട്. അവര്‍ക്ക് ആശ്വാസത്തിന്റ ചേര്‍ത്തു വെയ്പ് കൂടിയാണ് പെരുന്നാള്‍.
റമദാന്‍ കാലയളവില്‍ നേടിയ വിശുദ്ധ ദീനീ പ്രകാശത്തെ
പൂര്‍വാപരി ശക്തിയോടെ മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യാനുള്ള നിമിഷങ്ങളാണ് പെരുന്നാള്‍ . അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍ n
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."