HOME
DETAILS

കേരളത്തിലെ കോണ്‍ഗ്രസ് തോല്‍വി അമിത ആത്മവിശ്വാസത്താല്‍

  
backup
June 03, 2021 | 3:37 AM

4515374-2

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസം കേരളത്തില്‍ കനത്ത പരാജയത്തിന് കാരണമായതായി അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വി സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ആശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് സമര്‍പ്പിച്ചു. കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ പരാജയം സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് കൈമാറിയത്.


കേരളത്തില്‍ കൂട്ടായ നേതൃത്വമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട് പക്ഷേ തോല്‍വിക്ക് കാരണക്കാരായി ആരെയും പേരെടുത്ത് കുറ്റപ്പെടുത്തിയില്ല. പാര്‍ട്ടി നേതൃതലത്തില്‍ അഴിച്ചുപണി വേണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മെയ് 11നാണ് അശോക് ചവാന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അഞ്ചംഗ സമിതിക്ക് രൂപം നല്‍കിയത്.


സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി, വിന്‍സെന്റ് എച്ച്. പാല, ജോതി മണി എന്നിവരാണ് സമിതിയംഗങ്ങള്‍. ചൊവ്വാഴ്ച രാത്രി കൈമാറിയ റിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതി പരിശോധിക്കും.


ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുക. കൊവിഡ് ലോക്ക്ഡൗണായതിനാല്‍ സമിതിക്ക് കേരളത്തില്‍ നേരിട്ട് എത്താന്‍ സാധിച്ചിരുന്നില്ല.
നേതാക്കളുമായി ഓണ്‍ലൈനില്‍ സംസാരിച്ചാണ് വിവരങ്ങള്‍ ആരാഞ്ഞത്. എം.എല്‍.എമാര്‍, എം.പിമാര്‍, മറ്റു ജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നിരീക്ഷകര്‍ എന്നിവരില്‍ നിന്നെല്ലാം നിരീക്ഷണങ്ങള്‍ സ്വരൂപിച്ചു. ബംഗാള്‍ തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് വൈകാതെ കൈമാറും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  7 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  7 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  7 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  7 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  7 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  7 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  7 days ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  7 days ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  7 days ago
No Image

യുഎഇയിൽ എയർ ടാക്സികളും ഡ്രോണുകളും പറത്താൻ പുതിയ നിയമം; റേഡിയോ ഫ്രീക്വൻസി ചട്ടങ്ങൾ പുതുക്കി ടിഡിആർഎ

uae
  •  7 days ago