പ്രവാചകനെതിരെ വിവാദപ്രസ്താവന: പാര്‍ട്ടി വക്താവ് നുപുര്‍ ശര്‍മയേയും നവീന്‍ ജിന്‍ഡാലിനെയും സസ്പെന്‍ഡ് ചെയ്ത് ബി.ജെ.പി
ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രവാചകനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്താവ് നുപൂര്‍ ശര്‍മയെ ബി.ജെ.പി സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി ഡല്‍ഹി മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനെയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ബി.ജെ.പി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണെന്നും ഏതെങ്കിലും മതത്തേയോ വ്യക്തികളെയോ അവഹേളിക്കുന്നതിനെ പാര്‍ട്ടി ശക്തമായി അപലപിക്കുന്നുവെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു.
ജ്ഞാന്‍വാപി വിഷയത്തില്‍ ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടയാണ് ശര്‍മയുടെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഇതിനെതിരേ മുസ്ലിം സംഘടനകള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രസ്താവനയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ വെള്ളിയാഴ്ച ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."