'മോദി പണം നല്‍കുന്നത് അദാനിക്ക്', കോലാറില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
ബംഗളൂരു: അദാനിയും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധമെന്തെന്നും, തന്നെ അയോഗ്യനാക്കാം ജയിലിലടക്കാം പക്ഷേ ചോദ്യം അവസാനിക്കില്ലെന്നും രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍. കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. പ്രധാനമന്ത്രി ആയിരക്കണക്കിന് കോടി അദാനിക്ക് കൊടുക്കുന്നു. എന്നാല്‍ ഞങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ആ പണം നല്കുന്നു. അദാനിയുടെ കമ്പനിയില്‍ നിക്ഷേപിച്ച 20,000 കോടി ആരുടേതാണെന്ന് പാര്‍ലമെന്റില്‍ ചോദിച്ചു. അദാനിയും മോദിയും തമ്മില്‍ എന്താണ് ബന്ധം എന്നും ചോദിച്ചത്. ബി.ജെ.പി മന്ത്രിമാര്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തി നുണ പറഞ്ഞു. മറുപടി പറയാന്‍ ഉണ്ടെന്ന് പല തവണ സ്പീക്കര്‍ക്ക് കത്ത് എഴുതി നല്‍കിയെങ്കിലും സംസാരിക്കാന്‍ അനുമതി കിട്ടിയില്ല. അദാനിയുടെ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തുന്നത് മോദി ഭയക്കുന്നു. അതിന് ശേഷമാണ് തന്നെ അയോഗ്യനാക്കിയതെന്നും രാഹുല്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."